CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 56 Minutes 54 Seconds Ago
Breaking Now

സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം ;ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ രണ്ടായിരത്തിലധികം കുട്ടികള്‍ ഇന്നു നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ജൂണ്‍ 6 ന് ഉദ്ഘാടനം നിര്‍വഹിച്ച മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും.

പ്രെസ്റ്റന്‍ .സുവാറ ബൈബിള്‍ ക്വിസ് ഓണ്‍ലൈന്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം .ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ജൂണ്‍ 6 ന് ഉദ്ഘാടനം നിര്‍വഹിച്ച മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. മൂന്ന് റൗണ്ടുകളിലായ് നടത്തുന്ന മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങളുടെ  തുടക്കമാണ് ഇന്ന് നടക്കുക . മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ ഇതിനോടകം അയച്ചുകഴിഞ്ഞതായി ബൈബിള്‍ ക്വിസ് ഓണ്‍ലൈന്‍ പി.ആര്‍ .ഓ. ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികള്‍ക്കായി നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരത്തില്‍ രണ്ടായിരത്തില്‍പരം കുട്ടികളാണ് പങ്കെടുക്കുക. രൂപത സമൂഹം ഒന്നാകെ ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ബൈബിള്‍ പഠന മത്സരത്തിലേക്ക് നാളെ മുതല്‍ പ്രവേശിക്കുകയാണ് . എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരം 3 ഗ്രൂപ്പുകളിലായി വിവിധ സമയങ്ങളിലായി നടത്തപ്പെടും .നാളെ നടക്കുന്ന മത്സരങ്ങളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. എയ്ജ് ഗ്രൂപ്പ് 8  10 , വൈകുന്നേരം 6 .30 നും എയ്ജ് ഗ്രൂപ്പ്  11 13 ഗ്രൂപ്പിന് 7 .30 തിനും എയ്ജ് ഗ്രൂപ്പ് 14 17 ഗ്രൂപ്പിന് 8 .30 നും ആയിരിക്കും മത്സരങ്ങള്‍ നടത്തുക .രണ്ടായിരത്തിലധികം വരുന്ന  കുട്ടികള്‍ അവരുടെ ഭവങ്ങളിലായിരുന്നുകൊണ്ട്  വരും ദിവസങ്ങളില്‍ രൂപതയോട് ചേര്‍ന്ന്  മാംസമായി അവതരിച്ച വചനത്തെ ഉരുവിടുമ്പോള്‍ ബ്രിട്ടനിലും ലോകം മുഴുവനിലും സദ്‌വാര്‍ത്ത നൂറുമേനി ഫലങ്ങള്‍ പുറപ്പെടുവിക്കട്ടെ.

ഷൈമോന്‍  തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.