CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 34 Seconds Ago
Breaking Now

വെയില്‍സിലെ കാര്‍ഡിഫില്‍ നിന്നും നാല് പൊന്‍ താരകങ്ങള്‍ ഒരുമിക്കുന്നു;യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' ലൈവ് ടാലന്റ് ഷോയില്‍ വയലിനിലും പിയാനോയിലും ഡ്രംസിലും പാട്ടിന്റെ പാലാഴി തീര്‍ക്കുവാന്‍ എത്തുന്നത് കൗമാര പ്രതിഭകളായ കെവിന്‍ ടൈറ്റസ്, എയ്ഡീന്‍ ടൈറ്റസ്, അര്‍ണവ് ബിനോയ്, അനുവ ബിനോയ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയില്‍ നാളെ ജൂണ്‍ 23 ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) എത്തുന്നത് വയലിനിലും പിയാനോയിലും രാഗ വിസ്മയം തീര്‍ക്കുന്ന സഹോദരങ്ങളായ 15 വയസകാരന്‍ കെവിന്‍ ടൈറ്റസും  11 വയസുകാരി എയ്ഡീന്‍ ടൈറ്റസും ഒപ്പം പിയാനോയിലും ഡ്രംസിലും കവിത വിരിയിക്കുന്നസഹോദരങ്ങളായ 14 വയസുകാരന്‍

അര്‍ണവ് ബിനോയിയും 6 വയസുകാരി  അനുവ ബിനോയിയുമാണ്. 

ബാല്യം മുതല്‍ വയലിനില്‍ പരിശീലനം തുടങ്ങിയ കെവിന്‍ അസ്സോസ്സിയേറ്റഡ് ബോര്‍ഡ് റോയല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ (ABRSM) നിന്നും വയലിനില്‍ ഗ്രേഡ് 7 ഉം പിയാനോയില്‍ ഗ്രേഡ് 5 ഉം കരസ്ഥമാക്കി കഴിഞ്ഞു. റോയല്‍ എയര്‍ഫോഴ്‌സ് എയര്‍ കേഡറ്റ്‌സ് ഓര്‍ഗനൈസേഷനു വേണ്ടി സംഗീതം ചെയ്യുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഈ മിടുക്കന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വെല്‍ഷ് കാര്‍ഡിഫ് കൌണ്ടി ആന്‍ഡ് വെയ്‌ല് ഓഫ് ഗ്‌ളാമോര്‍ഗന്‍ ഓര്‍ക്കസ്ട്രയ്ക്ക് വേണ്ടി പെര്‍ഫോം ചെയ്യുന്നു. കാര്‍ഡിഫ് റാഡിര്‍ കോംപ്രിഹെന്‍സീവ് ഹൈസ്‌കൂള്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിയായ കെവിന്‍, കാര്‍ഡിഫ് ഹൈസ്‌കൂള്‍ ഓര്‍ക്കസ്ട്രയിലെ ഫസ്റ്റ് വയലിനിസ്റ്റാണ്. തന്റെ മ്യൂസിക് പ്രൊഡക്ഷനുകളിലൂടെ ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ വളരെ സജീവമായി ഇടപെടുന്ന കെവിന്‍ യുകെയിലെ യുവജനങ്ങള്‍ക്ക് സുപരിചിതനാണ്. കെവിന്റെ ഇളയ സഹോദരി എയ്ഡീന്‍ കാര്‍ഡിഫ് ഫൌണ്ടേഷന്‍ ഓര്‍ക്കസ്ട്രയിലെ ഫസ്റ്റ് വയലിനിസ്റ്റാണ്. കാര്‍ഡിഫ് ഡെയിന്‍സ് കോര്‍ട്ട് പ്രൈമറി സ്‌കൂളിലെ ഇയര്‍ 6 വിദ്യാര്‍ത്ഥിനിയായ എയ്ഡീന്‍ ABRSM ല്‍ നിന്നും വയലിനില്‍ ഗ്രേഡ് 4 കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വെല്‍ഷ് കാര്‍ഡിഫ് കൌണ്ടി ആന്‍ഡ് വെയ്‌ല് ഓഫ് ഗ്‌ളാമോര്‍ഗന്‍ ഓര്‍ക്കസ്ട്രയില്‍ വയലിനിസ്റ്റായി പങ്കെടുത്ത് വരുന്ന എയ്ഡീന്‍ സ്‌കൂള്‍ ഓര്‍ക്കസ്ട്രയുടെ ലീഡറാണിപ്പോള്‍. കാര്‍ഡിഫ് മലയാളി അസ്സോസ്സിയേഷനിലെ സജീവ അംഗങ്ങളായ ടൈറ്റസ് ഫിലിപ്പിന്റേയും അനിത ഫിലിപ്പിന്റേയും മക്കളാണ് കെവിനും എയ്ഡീനും.

കാര്‍ഡിഫ് മലയാളി അസ്സോസിയേഷനിലെ തന്നെ അംഗങ്ങളായ ബിനോയ് കൃഷ്ണന്റേയും സരിത ബിനോയിയുടേയും  മക്കളായ അര്‍ണവ് ബിനോയിയും അനുവ ബിനോയിയും സംഗീത ലോകത്ത് ഉദിച്ചുയരുന്ന രണ്ട് നക്ഷത്രങ്ങളാണ്. ABRSM ല്‍ നിന്നും പിയാനോയില്‍ ഗ്രേഡ് 4 പരിശീലനം പൂര്‍ത്തിയാക്കിയ 14 വയസ്സ്‌കാരന്‍ അര്‍ണവ് ഇതിനോടകം നിരവധി വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു. കാര്‍ഡിഫ് ബിഷപ് ഓഫ് ല്‌ലാന്‍ഡഫ് ഹൈസ്‌കൂളിലെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ് ഈ കൌമാര പ്രതിഭ. അര്‍ണവിന്റെ കൊച്ച് സഹോദരി അനുവ എന്ന മിടുക്കി ഈ ചെറിയ പ്രായത്തില്‍ തന്നെ ഡ്രംസില്‍ പരിശീലനം നേടി വേദികളില്‍ തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. ഡെയിന്‍സ് കോര്‍ട്ട് പ്രൈമറി സ്‌കൂളില്‍ ഇയര്‍ 1 വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ച് മിടുക്കി.

കൌമാര പ്രായത്തില്‍ തന്നെ നിരവധി വേദികളില്‍ തങ്ങളുടെ മികവ് തെളിയിച്ച് മുന്നേറുന്ന ഈ പൊന്‍ താരകങ്ങളുടെ 

മനോഹര പ്രകടനത്തോടൊപ്പം ചേരുവാന്‍ മുഴുവന്‍ മലയാളി കലാസ്വാദകരേയും യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുകയാണ്.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.