CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 50 Seconds Ago
Breaking Now

സമീക്ഷ സര്‍ഗ്ഗവേദി ഡ്രോയിങ്ങ് മത്സര വിജയികളെ പ്രഖ്യാപിച്ചു

സമീക്ഷ സര്‍ഗ്ഗവേദി നടത്തിയ മത്സരങ്ങളില്‍ ആദ്യത്തേതായിരുന്നു ഏപ്രില്‍ 20 മുതല്‍ 26 വരെ നടന്ന ചിത്രരചനാ മത്സരം .

ലോക്ക്‌ഡൌണ്‍ മൂലം സ്‌കൂളുകളില്‍ പോവാനാവാതെ തങ്ങളുടെ കൂട്ടുകാരുമായി സംവദിക്കാനാവാതെ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ട അവസ്ഥയില്‍ ആണ് യു  കെ യിലെ കുഞ്ഞു പ്രതിഭകള്‍ . ഇവരുടെ സര്‍ഗവാസനകള്‍ പൊടിതട്ടിയെടുക്കുവാനുള്ള ഒരു അവസരവുമായാണ് സമീക്ഷ യുകെ സര്‍ഗ്ഗവേദി എന്നപേരില്‍  വിവിധ മത്സരങ്ങളുമായി എത്തിയത് . 

സമീക്ഷ സര്‍ഗ്ഗവേദി നടത്തിയ മത്സരങ്ങളില്‍ ആദ്യത്തേതായിരുന്നു ഏപ്രില്‍ 20 മുതല്‍ 26 വരെ നടന്ന ചിത്രരചനാ മത്സരം . മൂന്നു വയസ്സ് മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള  കുഞ്ഞു പ്രതിഭകളെ വിവിധ വിഭാഗങ്ങളിലായി തിരിച്ചു നടത്തിയ മത്സരത്തിന് മികച്ച പ്രതികരണമാണ് കുട്ടികളില്‍നിന്നു  ഉണ്ടായതു . ഓരോ വിഭാഗത്തിനും ഓരോ വിഷയം ആസ്പദമാക്കി ആയിരുന്നു  മത്സരം . കുരുന്നു ചിത്രകലാ പ്രതിഭകളുടെ ഭാവനകള്‍ പെന്‍സില്‍ ഡ്രോയിഗിലൂടെ മനോഹരമായാണ്  ചിറകുവിരിച്ചത് .

ലഭിച്ച എന്‍ട്രികളിലില്‍ നിന്നും ഓരോ വിഭാഗത്തിലെയും മികച്ച 10  വീതം ചിത്രങ്ങള്‍ സമീക്ഷ സര്‍ഗ്ഗവേദിയുടെ വിദഗദ്ധ സമിതി ആദ്യ റൗണ്ടില്‍ തിരഞ്ഞെടുത്തു. ഷോര്‍ട് ലിസ്റ്റ് ചെയ്ത ഈ ചിത്രങ്ങളില്‍ നിന്നും ഏറ്റവും മികച്ച മൂന്നു ചിത്രങ്ങള്‍ രണ്ടാം റൗണ്ടില്‍ തിരഞ്ഞെടുത്തത് ചിത്രകലാരംഗത്തെ പ്രഗത്ഭര്‍ ആയിരുന്നു. അദ്ധ്വാന വര്‍ഗ സ്ത്രീ പക്ഷ ചിത്രകാരി ശ്രീജ പള്ളം , ടെലിഫിലിം സംവിധായകന്‍, മികച്ച ചിത്രകാരന്‍, തമിഴ് സിനിമ രംഗത്ത് എഡിറ്റര്‍ എന്ന നിലകളിലെല്ലാം തന്റേതായ കയ്യൊപ്പു പതിപ്പിച്ച സുജിത്ത് സഹദേവ് എന്നിവരാണ് ഓരോ വിഭാഗത്തിലെയും മികച്ച മൂന്നു ചിത്രങ്ങള്‍ തെരെഞ്ഞുടുക്കുക എന്ന ശ്രമകരമായ ദൗത്യത്തിന് സമീക്ഷ സര്‍ഗവേദിയെ സഹായിച്ചത്. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഈ രണ്ടു ചിത്രകാരും  സ്വന്തമായി ചിത്രപ്രദര്‍ശനങ്ങളും ചിത്രരചനാ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്കലാസ്‌നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പുകൂടി അന്തിമ വിധിയില്‍ ലഭിക്കുന്നതിനായി 10% മാര്‍ക്ക് സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ്ങിലൂടെ ആയിരുന്നു.

 

വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപെട്ട കുരുന്നു പ്രതിഭകള്‍ താഴെ പറയുന്നവരാണ്‌സബ് ജൂനിയര്‍ വിഭാഗം വിഷയം  : പ്രകൃതി എന്റെ കണ്ണിലൂടെ

 

ഒന്നാം സ്ഥാനം  ഡാനിയേല്‍ ജോണ്‍സണ്‍  ഇപ്‌സ്വിച് നിവാസികളായ ജോണ്‍സന്‍ ദേവസ്സ്യയുടെയും ജിഷ ജോണ്‍സണിന്റെയും മകനാണ്.

 

രണ്ടാം സ്ഥാനം  സ്റ്റഫീന മരിയ സാജു  മാഞ്ചസ്റ്റര്‍ നിവാസികളായ സാജു ലാസറിന്റെയും ഫെബിലു സാജുവിന്റെയും മകളാണ്.

 

മൂന്നാം സ്ഥാനം  നീഹാര ബിന്‍ഡ്‌സണ്‍  ഗ്രേറ്റ് യമോത് നിവാസികളായ ബിന്‍ഡ്‌സണ്‍ ഭാസ്‌കറിന്റെയും ജിമ കുമാറിന്റെയും മകളാണ്.

ജൂനിയര്‍ വിഭാഗം വിഷയം : എന്റെ കേരളം.

ഒന്നാം സ്ഥാനം 

ദിയ വര്‍ഗീസ്  ഇപ്‌സ്വിച് നിവാസികളായ വില്‍സണ്‍ ജോസഫ് വര്‍ഗീസിന്റെയും ജിന്‍സി വില്‍സണിന്റെയും മകളാണ്.

രണ്ടാം സ്ഥാനം  ആല്‍ഡ്രിന സന്തോഷ്  വെസ്റ്റ് സെക്‌സസ് നിവാസികളായ സന്തോഷ് ജോസഫിന്റെയും ടെല്‍മ ജോസിന്റെയും മകളാണ്.

മൂന്നാം സ്ഥാനം  സായ സിജോ  എക്‌സിറ്റര്‍ നിവാസികളായ സിജോ ജേക്കബിന്റെയും ഗ്രീഷ്മ സിജോവിന്റെയും മകളാണ്.

സീനിയര്‍ വിഭാഗം : വിഷയം: കോവിഡ് പ്രത്യാഘാതങ്ങള്‍

ഒന്നാം സ്ഥാനം  ഷരണ്‍ ആഷാ സാജന്‍  സാജന്‍ ഫെഡെറിക്കിന്റെയും ആഷാ സാജന്റെയും മകള്‍ ആണ്.

രണ്ടാം സ്ഥാനം  റോണിയ റോയ് തോമസ്  എക്‌സിറ്റര്‍ നിവാസികളായ റോയ് തോമസിന്റെയും ലിജി റോയ് തോമസിന്റെയും മകളാണ് 

മൂന്നാം സ്ഥാനം  ആല്‍ഫി ജിന്‍സണ്‍  മാഞ്ചസ്റ്റര്‍ നിവാസികളായ ജിന്‍സണ്‍ വര്‍ഗീസിന്റെയും ജോയ്‌സി  ജിന്‍സ ണിന്റെയും മകളാണ്.

വിജയികളെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നതിനോടൊപ്പം പങ്കെടുത്ത എല്ലാ കുരുന്നു പ്രതിഭകള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സമീക്ഷ സര്‍ഗ വേദി ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. സമീക്ഷ യുകെയുടെ അടുത്ത ദേശീയ സമ്മേളനത്തില്‍ വെച്ച് പ്രഗത്ഭരായ വ്യക്തികള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും എന്ന് സമീക്ഷ നാഷണല്‍ കമ്മിറ്റി അറിയിച്ചു.

സമീക്ഷ സര്‍ഗ്ഗവേദിയുടെ അടുത്ത മത്സരങ്ങളുടെ വിജയികളെ കണ്ടെത്താന്‍ നിങ്ങള്‍ക്കും അവസരം. വോട്ടിംഗിനായി തയ്യാറായിക്കൊണ്ടിരിക്കുന്ന മത്സരങ്ങള്‍ക്ക് സമീക്ഷ ഫേസ്ബുക്  പേജിലൂടെ വോട്ട് ചെയ്ത്, വരാനിരിക്കുന്ന എല്ലാ കലാകാരേയും പ്രോത്സാഹിപ്പിക്കണമെന്ന് സമീക്ഷ സര്‍ഗവേദി യുകെയിലെ പൊതുജനങ്ങളോട്  അഭ്യര്‍ത്ഥിച്ചു.

 

സമീക്ഷ യുകെയുടെ ഫേസ്ബുക് പേജിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.

 

https://www.facebook.com/SMKAUK/

 

 

വാര്‍ത്ത; ബിജു ഗോപിനാഥ്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.