CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 49 Seconds Ago
Breaking Now

24 മണിക്കൂറിനിടെ 17296 പേര്‍ക്ക് കോവിഡ്; ഇന്ത്യയില്‍ മരണം 15000 കടന്നു

മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ കോവിഡ് വ്യാപനം ദിനംപ്രതി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 407 പേര്‍ മരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണം ഉയരുന്നതോടെ മരണ നിരക്കും കൂടുകയാണ്. ഇതുവരെ 15,301 പേരാണ് രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചത്. 1,89463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,85,636 പേര്‍ക്ക് രോഗം ഭേദമായി. 58.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. 6931 പേരാണ് അവിടെ മരിച്ചത്. 73,780 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം കണ്ടെത്തിയത്. 2429 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1753 മരണവും 70,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 911 പേര്‍ മരിക്കുകയും ചെയ്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.