CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 59 Minutes 33 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക് ; അമേരിക്കയിലും ബ്രസീലിലും രോഗ വ്യാപനം തുടരുന്നു

രോഗവ്യാപനത്തില്‍ അമേരിക്കയെ മറികടന്ന ബ്രസീലില്‍ സ്ഥിതി അതിസങ്കീര്‍ണമായി തുടരുന്നു

ലോകത്ത് കോവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്. കോവിഡ് മരണം നാലു ലക്ഷത്തി എണ്‍പത്തി അഞ്ചായിരം കടന്നു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്‌ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

അമേരിക്കയിലും ബ്രസീലിലും കോവിഡ് വ്യാപിക്കുകയാണ്. രോഗവ്യാപനത്തില്‍ അമേരിക്കയെ മറികടന്ന ബ്രസീലില്‍ സ്ഥിതി അതിസങ്കീര്‍ണമായി തുടരുന്നു. ഇവിടെ 40,000 ത്തിലധികം കോവിഡ് കേസുകളും ആയിരത്തിലധികം മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കയില്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന മരണനിരക്കില്‍ കുറവു വന്നിട്ടുണ്ട്. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ കുറവാണെങ്ങിലും മരണനിരക്കില്‍ രണ്ടാം സ്ഥാത്താണ് മെക്‌സിക്കോ. മെക്‌സിക്കോ കൂടാതെ ചിലി,പെറു തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്. കോവിഡിന്റെ രണ്ടാം ഘട്ട ഭിഷണിയുള്ള സൊത്ത് കൊറിയയില്‍ ഇന്നലെ 28 പുതിയ കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലോക്‌ഡൌണിന് ശേഷം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയതായും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.