CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 31 Minutes 4 Seconds Ago
Breaking Now

24 മണിക്കൂറിനിടെ 18552 പേര്‍ക്ക് കോവിഡ് ; ഇന്ത്യയില്‍ രോഗബാധിതര്‍ അഞ്ച് ലക്ഷം കടന്നു

ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേര്‍ മരിച്ചു.

ഇന്ത്യയില്‍ ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18552 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്.

ഇതോടെ രാജ്യത്ത് രോഗബാധിതര്‍ 5,08,953 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 384 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 15685 ആയി ഉയര്‍ന്നു. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി.

മഹരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയപ്പോള്‍ രോഗബാധമൂലം 7106 മരിച്ചു. ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേര്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ 74,622 പേര്‍ക്ക് രോഗവും 957 മരണവും റിപ്പോര്‍ട്ട് ചെയ്തു. 30095 പേര്‍ക്ക് കോവിഡ് കണ്ടെത്തിയ ഗുജറാത്തില്‍ 1771 പേരാണ് മരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.