CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 56 Seconds Ago
Breaking Now

അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം തുടരുന്നു ; പാംഗോങ് തടാകത്തിന് സമീപം ഹെലിപാഡ് നിര്‍മ്മിക്കുന്നു

പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരങ്ങളില്‍ ചൈന സൈനീക സാന്നിധ്യം കൂട്ടിയതിന്റെ ഉപഗ്രഹ ദൃശ്യവും പുറത്തുവന്നു.

അതിര്‍ത്തിയില്‍ ചൈനീസ് സൈനീകര്‍ പ്രകോപനം തുടരുന്നു. പാംഗോങ് തടാകത്തിന് സമീപം ഫിംഗര്‍ നാല് പ്രദേശത്തെ ചൈന ഹെലിപാഡ് നിര്‍മ്മാണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരങ്ങളില്‍ ചൈന സൈനീക സാന്നിധ്യം കൂട്ടിയതിന്റെ ഉപഗ്രഹ ദൃശ്യവും പുറത്തുവന്നു.

ഈ മേഖലകളില്‍ നേരത്തെ താല്‍ക്കാലിക ടെന്റുകള്‍ നിര്‍മ്മിച്ച ചൈനയിപ്പോള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള സ്ഥിരം കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. കൂടുതല്‍ ആയുധങ്ങള്‍ സൈനീക വാഹനങ്ങള്‍ എന്നിവയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.

സമാധാന ചര്‍ച്ച നടക്കുന്നതിനിടെയാണ് ചൈനയുടെ പ്രകോപനം.




കൂടുതല്‍വാര്‍ത്തകള്‍.