CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Seconds Ago
Breaking Now

കുട്ടനാട്ടുകാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒത്തുചേരും ; എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജോച്ചന്‍ ജോസഫ് ഉത്ഘാടനം ചെയ്യും

കഴിഞ്ഞ 11 വര്‍ഷമായി സംഗമത്തിനായി മുടങ്ങാതെ കുട്ടനാട്ടുകാര്‍ ഒത്തുചേര്‍ന്നിരുന്നു. ഇക്കുറി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സംഗമം. യുകെയിലെ കുട്ടനാട്ടുകാരുടെ ഒരുമയുടേയും ഒത്തുകൂടലിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഉദാഹരമായിരുന്നു സംഗമം. കോവിഡ് പശ്ചാത്തലത്തില്‍ ഒരുമ ഓണ്‍ലൈനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 12 ാമത് കുട്ടനാട് സംഗമം എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജോച്ചന്‍ ജോസഫ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നാളെ ഉത്ഘാടനം ചെയ്യും.

നാളെ രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഏവരും സംസാരിക്കാന്‍ തീരുമാനിച്ചു. ടിവിയില്ലാത്ത കുട്ടികളെ സഹായിക്കുന്ന കാര്യവും മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യും. പ്രവാസികള്‍ ഇന്നു നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള സിമ്പോസിയവും സംഘടിപ്പിക്കുന്നുണ്ട്.

പലരും ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നതിനാലാണ് സംഗമ വേദിയിലെത്താന്‍ പറ്റാതെ പോയത്. ഈ പ്രതിസന്ധി കണക്കാക്കിയാണ് വീഡിയോ കോണ്‍ഫറന്‍സ് തീരുമാനിച്ചത്. സ്വിന്‍ഡനില്‍ അടുത്ത വര്‍ഷത്തെ സംഗമം ഭംഗിയായി നടത്തുമെന്നും ഭാരവാഹികള്‍ ഉറപ്പു നല്‍കി.

ഈ വര്‍ഷത്തെ കുട്ടനാട് സംഗമത്തിന് സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയവര്‍ക്ക് സംഗമം കണ്‍വീനര്‍മാരായ ആന്റണി കൊച്ചിത്തറ, സോണി ആന്റണി, പി ആര്‍ ഒ തോമസ് ചാക്കോ, ഫുഡ് കമ്മറ്റി അംഗങ്ങളായ ജയേഷ് കുമാര്‍, സോജി തോമസ്, റോജന്‍ തോമസ് ഫൈനാന്‍സ് കമ്മറ്റി അംഗങ്ങളായ ജോസഫ് കുട്ടി, ദേവസ്യ, അനീഷ് ചാണ്ടി,പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ റാണി ജോസ് ഓഡേറ്റില്‍, അനു ചന്ദ്ര, ജെസ്സി വിനോദ്, ഷോണി ലെനി, ജൂബി സോജി എന്നിവര്‍ നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.