CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 34 Minutes 36 Seconds Ago
Breaking Now

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ; ആറു ലക്ഷത്തിലധികം രൂപ പിഴയിട്ടു

മകന്റെ വിവാഹത്തിന് 50ല്‍ അധികം പേരെ പങ്കെടുപ്പിച്ച പിതാവിന്റെ പേരിലാണ് പിഴ ചുമത്തിയത്.

രാജസ്ഥാനിലെ ബില്‍വാര ജില്ലയില്‍ 50ല്‍ അധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് 626600 രൂപ പിഴയിട്ടു വിവാഹത്തില്‍ പങ്കെടുത്ത 15ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 13 നായിരുന്നു വിവാഹം. മകന്റെ വിവാഹത്തിന് 50ല്‍ അധികം പേരെ പങ്കെടുപ്പിച്ച പിതാവിന്റെ പേരിലാണ് പിഴ ചുമത്തിയത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ ഒത്തുകൂടുന്നതിനും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് വിവാഹ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഇതു ലംഘിച്ചതിനാണ് ബല്‍വാര ജില്ലാ കളക്ടര്‍ പിഴയിട്ടത്.

രാജസ്ഥാനില്‍ ഇതുവരെ 16660 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.