CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 8 Seconds Ago
Breaking Now

സൊമാറ്റോയില്‍ ചൈനീസ് നിക്ഷേപം ; കമ്പനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം

2018 ല്‍ ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പ് സൊമാറ്റോയില്‍ 210 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.

ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനക്കെതിരായി നടക്കുന്ന സമരങ്ങള്‍ക്കിടെ ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം. കമ്പനിയിലെ ജീവനക്കാരെന്ന് അവകാശപ്പെടുന്നവരാണ് ടീഷര്‍ട്ട് കത്തിച്ചത്.

ചൈനീസ് കമ്പനിക്ക് സൊമാറ്റോയില്‍ നിക്ഷേപമുണ്ട്. സൊമാറ്റോയില്‍ നിന്ന് ലാഭമുണ്ടാക്കുന്നത് അവരാണ്. ഈ പണമുപയോഗിച്ച് ചൈനീസ് സൈന്യം ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. അതിനാലാണ് കമ്പനിയില്‍ നിന്ന് രാജിവെച്ചതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

2018 ല്‍ ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പ് സൊമാറ്റോയില്‍ 210 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. കഴിഞ്ഞ മെയില്‍ 520 ജീവനക്കാരെ സൊമാറ്റോ ഇന്ത്യയില്‍ പിരിച്ചുവിട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.