CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 16 Seconds Ago
Breaking Now

ആസ്വാദക മനസ്സില്‍ സംഗീതത്തിന്റെ മാസ്മരീകത തീര്‍ക്കാന്‍ സ്വിന്‍ഡനില്‍ നിന്നും ഈ മൂന്നുപേര്‍ ; Let's Break it Together ല്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് അഡേല്‍ ബഷീര്‍ -അലന്‍ ബഷീര്‍ സഹോദരന്‍മാര്‍ക്കൊപ്പം ജാന്‍വി ജയേഷും ....

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് 

മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ജൂണ്‍ 30 ചൊവ്വാഴ്ച

5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) അരങ്ങുണര്‍ത്താന്‍ എത്തുന്നത്  വേദികളില്‍ പാട്ടിന്റെ മാധുര്യത്തിന് ഇമ്പവും അഴകും പകരുന്ന മൂന്ന് കലാ മുകുളങ്ങളാണ്. പ്രേക്ഷക മനസ്സില്‍ ഉപകരണ സംഗീതത്തിലൂടെ സ്‌നേഹ മഴയായി പെയ്യാനെത്തുന്നത് സ്വിന്‍ഡനിലെ വില്‍ഷെയര്‍ മലയാളി അസ്സോസിയേഷനില്‍ നിന്നുള്ള അഡേല്‍ ബഷീര്‍   അലന്‍ ബഷീര്‍ സഹോദരങ്ങളും, ജാന്‍വി ജയേഷുമാണ്.

AYB2 Duo എന്നറിയപ്പെടുന്ന അഡേല്‍  അലന്‍ സഹോദരങ്ങള്‍ ഇതിനോടകം യു കെ യില്‍ നിരവധി വേദികളില്‍ തങ്ങളുടെ കഴിവ് തെളിയിച്ച പ്രതിഭകളാണ്. സ്വിന്‍ഡനിലെ പെയ്റ്റ്'സ് ഗ്രാമര്‍ സ്‌കൂള്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിയായ അഡേല്‍ 4 വയസ്സ് മുതല്‍ കര്‍ണാട്ടിക് സംഗീതം പഠിക്കാന്‍ തുടങ്ങി. വെസ്റ്റേണ്‍ ക്‌ളാസ്സിക്കല്‍ സംഗീതവും പഠിക്കുന്ന ഈ പതിനാലുകാരന്‍ വളരെ ഭംഗിയായി പിയാനോയും കൈകാര്യം ചെയ്യുന്നു. അതി മനോഹരമായി പാടുകയും അതോടൊപ്പം പിയാനോ വായിക്കുകയും ചെയ്യുന്ന അഡേല്‍ സംഗീത ലോകത്തെ ഭാവി വാഗ്ദാനമാണെന്ന് നിസ്സംശയം പറയാം. സംഗീത പഠനം വളരെ ഗൌരവത്തോടെ കാണുന്ന അഡേല്‍ അക്കാദമിക് തലത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

AYB2 Duo വിലെ ഇളയ സഹോദരന്‍ 7 വയസ്സ്‌കാരന്‍ അലന്‍ മെഡോപാര്‍ക്ക് സ്‌കൂളിലെ ഇയര്‍ 2 വിദ്യാര്‍ത്ഥിയാണ്. അഡേലിനൊപ്പം വേദികളില്‍ ഡ്രംസ് ഏറെ മനോഹാരിതയോടെ കൈകാര്യം ചെയ്യുന്ന ഈ കൊച്ചു മിടുക്കന്‍ നിരവധി വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു. വലിയ വേദികള്‍ സ്വപ്നം കാണുന്ന അലന്‍ ഡ്രംസില്‍ തന്റെ കഠിന പരിശീലനം തുടരുകയാണ്. യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ വില്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍ അംഗങ്ങളായ റഫീക് ബഷീര്‍  Dr. ഫെബിന്‍ ബഷീര്‍ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കന്‍മാര്‍.

യുക്മ റീജിയണല്‍ നാഷണല്‍ കലാമേളകളില്‍ ഇതിനോടകം ശ്രദ്ധേയയായി കഴിഞ്ഞ സ്വിന്‍ഡനിലെ കൊച്ച് മിടുക്കി ജാന്‍വി ജയേഷ് അഡേലിനും അലനുമൊപ്പം പെര്‍ഫോം ചെയ്യാന്‍ എത്തുകയാണ്. 

2019 ലെ സൌത്ത് വെസ്റ്റ് റീജീയണ്‍ കലാമേളയില്‍ സബ്ബ് ജൂണിയര്‍ ചാംപ്യനായ ജാന്‍വി സോളോ സോങ്, സോളോ ഡാന്‍സ്, സ്റ്റോറി ടെല്ലിംഗ് എന്നിവയില്‍ വിജയിയായി. 2019 നാഷണല്‍ കലാമേളയില്‍ സ്റ്റോറി ടെല്ലിംഗില്‍ വിജയിച്ച ജാന്‍വി നാഷണല്‍ കലാമേളയിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. യു കെ യിലെ അറിയപ്പെടുന്ന ഗായികയായ അമ്മയെ പോലെ കലാ രംഗത്ത് തന്റെ സാന്നിദ്ധ്യം അറിയിച്ച ഈ 6 

വയസകാരി ഗോര്‍സ് ഹില്‍ സ്‌കൂളിലെ ഇയര്‍ 1 വിദ്യാര്‍ത്ഥിനിയാണ്. 

വില്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗങ്ങളായ ജയേഷ് കുമാറിന്റെയും യു കെ മലയാളികള്‍ക്ക് സുപരിചിതയായ ഗായിക അനു ചന്ദ്രയുടേയും മകളാണ് ഈ മിടുക്കി. യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിലെ വിജയിയായിരുന്ന അനു ചന്ദ്ര ഈ ലോക് ഡൌണ്‍ സമയത്ത് നിരവധി ലൈവ് ഷോകളില്‍ വളരെ സജീവമായി പങ്കെടുത്ത ഒരു കലാകാരിയാണ്.

 യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER' എന്ന ലൈവ് ടാലന്റ് ഷോയില്‍ 

തങ്ങളുടെ സംഗീത മികവ് പ്രകടിപ്പിക്കാനെത്തുന്ന നമ്മുടെ കൊച്ച് പ്രതിഭകള്‍ക്ക് മുഴുവന്‍ സംഗീത പ്രേമികളുടേയും പിന്തുണ ഉണ്ടാകണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 വാർത്ത i Sajish  Tom

 




കൂടുതല്‍വാര്‍ത്തകള്‍.