CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 17 Seconds Ago
Breaking Now

എന്‍എച്ച്എസ് സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ 4 വര്‍ഷം കാത്തിരിക്കണം; കൊറോണ പ്രതിസന്ധി കഴിഞ്ഞാലും രോഗികളുടെ കാത്തിരിപ്പ് നീളും; ഡോക്ടര്‍മാരെ സാധാരണ ഡ്യൂട്ടിയില്‍ എത്തിക്കാതെ ആശുപത്രികള്‍

മഹാമാരി മൂലം റദ്ദാക്കപ്പെട്ട മില്ല്യണ്‍ കണക്കിന് സാധാരണ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മത്സരത്തിലാണ് ഇപ്പോള്‍ ആശുപത്രികള്‍

കൊറോണാവൈറസ് പ്രതിസന്ധി കഴിഞ്ഞ് എന്‍എച്ച്എസ് സേവനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ ചുരുങ്ങിയത് 4 വര്‍ഷം വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. രോഗികള്‍ക്ക് ചികിത്സയ്ക്കുള്ള കാത്തിരിപ്പ് സമയവും വര്‍ദ്ധിക്കും. മഹാമാരിയില്‍ നിന്നും രാജ്യം തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തവെയാണ് ആരോഗ്യ സേവനങ്ങള്‍ സാധാരണ നിലയില്‍ ലഭ്യമാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് വ്യക്തമാകുന്നത്. 

43,000-ലേറെ പേര്‍ മരിച്ച മഹാമാരി മൂലം എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് കനത്ത പ്രത്യാഘാതമാണ് ഏറ്റിരിക്കുന്നത്. നേരത്തെ നല്‍കിയിരുന്ന പരിചരണങ്ങളുടെ 40 ശതമാനം നല്‍കാന്‍ മാത്രമാണ് എന്‍എച്ച്എസിന് സാധിക്കുകയെന്ന് വാര്‍വിക്ക് ഹോസ്പിറ്റല്‍, ജോര്‍ജ്ജ് എലിയറ്റ് ഹോസ്പിറ്റല്‍ നണീറ്റന്‍, ഹെറെഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റല്‍ എന്നിവയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവായ ഗ്ലെന്‍ ബര്‍ലി വ്യക്തമാക്കി. ആശുപത്രികള്‍ ഇന്‍ഫെക്ഷന്‍ മുക്തമാക്കാനുള്ള സമയമാണ് ഇതിന് കാരണമെന്നും ബര്‍ലി കൂട്ടിച്ചേര്‍ത്തു. 

ഇതുമൂലം ആശുപത്രികള്‍ക്ക് ബെഡുകള്‍ അടച്ചിടേണ്ട സാഹചര്യം നേരിടും. കൊവിഡ്-19 മഹാമാരി മൂലം റദ്ദാക്കപ്പെട്ട മില്ല്യണ്‍ കണക്കിന് സാധാരണ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മത്സരത്തിലാണ് ഇപ്പോള്‍ ആശുപത്രികള്‍. ഈ ഘട്ടത്തിലും നല്ലൊരു ശതമാനം ഡോക്ടര്‍മാരെ സാധാരണ ഡ്യൂട്ടിയിലേക്ക് തിരികെ നിയോഗിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആവശ്യത്തിന് സേവനം നല്‍കാന്‍ കഴിയാതെ വെയ്റ്റിംഗ് ലിസ്റ്റ് ഇനിയും ഉയരുമെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ശ്വാസകോശ രോഗങ്ങള്‍, ഗാസ്‌ട്രോ ചികിത്സകളാണ് പ്രധാനമായും തിരിച്ചടി നേരിടുന്നത്. അടുത്ത കാലത്തൊന്നും കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ഫിസിഷ്യന്‍സ് കണക്കാക്കുന്നത്. 18 മാസമെങ്കിലും വേണ്ടിവരും എന്‍എച്ച്എസിന് നേരെ നില്‍ക്കാന്‍, അംഗങ്ങള്‍ വ്യക്തമാക്കി. മഹാമാരി മൂലം ഒരു മില്ല്യണ്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടപ്പാകാതെ വന്നത് മൂലം ആയിരക്കണക്കിന് പേര്‍ ബവല്‍ ക്യാന്‍സര്‍ അപകടം നേരിടുന്നുവെന്നാണ് കണ്ടെത്തല്‍.




കൂടുതല്‍വാര്‍ത്തകള്‍.