CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 43 Minutes 57 Seconds Ago
Breaking Now

സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിക്കുന്നത്.

സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേര്‍ രോഗവിമുക്തി നേടി. കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിക്കുന്നത്.

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.