അഞ്ച് വയസുകാരിയെ കഴുത്തറത്ത ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിനടുത്തുള്ള ഗഡ്കേശറില്‍ വ്യാഴാഴ്ചയാണ് സംഭവം.
മരിച്ച കുട്ടിയുടെ അമ്മയുടെ കാമുകനാണ് യുവാവ്. കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തിയ ഇയാളെ അവര്‍ അവഗണിച്ചതായും വീട്ടില്‍ മറ്റൊരാളെ കണ്ടെന്നും പോലീസ് പറയുന്നു. ഈ സംഭവമാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സ്ത്രീയുമായുള്ള വാക് തര്‍ക്കത്തിനൊടുവില്‍ പ്രതി ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു.
ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് പ്രതി വീട്ടിലുണ്ടായിരുന്ന ആളുകളുടേയും കഴുത്തിന് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മയുമായുള്ള ബന്ധം ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ എന്തിനാണ് കുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റയാള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയ്ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു.