CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 36 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' പ്രോഗ്രാമിന് ജൂലൈ 3 ന് തുടക്കം

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമിന് ജൂലൈ 3 വെള്ളിയാഴ്ച ആരംഭം കുറിക്കുന്നു. ലോക്ഡൗണ്‍ സമയങ്ങളില്‍ വിശ്വാസസമൂഹത്തിന് ആത്മീയഉണര്‍വേകുന്ന നിരവധി ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ സമ്മാനിച്ച രൂപതയുടെ മീഡിയ കമ്മീഷന്റെ മറ്റൊരു സ്‌നേഹോപഹാരമാണ് 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി എടാട്ട് പറഞ്ഞു.

ഈ ലോകത്തില്‍ ജീവിച്ച് ക്രിസ്തുവിന് സാക്ഷ്യം നല്‍കി കടന്നുപോയ സഭയിലെ വിശുദ്ധരുടെ ജീവചരിത്രം കുട്ടികളേയും കുടുംബങ്ങളേയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജൂലൈ 3 ന് വൈകിട്ട് 8 മണിക്ക് ആരംഭം കുറിക്കുന്ന ഈ പ്രോഗ്രാം തുടര്‍ന്ന് എല്ലാ വെള്ളിയാഴ്ചകളിലും ഇതേ സമയം തന്നെ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ ഒദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുന്നു.

ഓരോ എപ്പിസോഡിന്റേയും അവസാനം നല്‍കുന്ന 5 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം അയയ്ക്കുന്ന ആദ്യ വ്യക്തിക്ക് സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതതു ദിവസത്തെ പ്രോഗ്രാമില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍ നല്‍കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ശരിയുത്തരം നല്‍കി വിജയിക്കുന്ന വ്യക്തിയെ അടുത്ത എപ്പിസോഡില്‍ പ്രഖ്യാപിക്കുന്നതായിരിക്കും.. ഉത്തരങ്ങള്‍ 07438028860 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലേക്ക് Answers 1,2,3,4 & 5, Full Name, Address എന്ന ഫോര്‍മാറ്റില്‍ അയയ്‌ക്കേണ്ടതാണ്.

പുതുതലമുറയുടെ വിശ്വാസജീവിതം വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ അവരെ വിശ്വാസത്തില്‍ ആഴപ്പെടുത്തുവാനും സഭക്കും സമൂഹത്തിനും ഉതകുന്ന മാതൃകാ വ്യക്തികളായി വളര്‍ത്തിക്കൊണ്ടുവരുവാനും അങ്ങനെ ഭൂമിയുടെ ഉപ്പായി മാറുവാനും ഈ പ്രോഗ്രാം സഹായിക്കുമെന്ന് മീഡിയ കമ്മീഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 07448836131 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.