CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 7 Minutes 25 Seconds Ago
Breaking Now

അതിര്‍ത്തി കയ്യേറ്റങ്ങളുടെ യുഗം അവസാനിച്ചു, ലോകം വികസനത്തിന്റെ പാതയിലേക്ക് നീങ്ങി ; ചൈനയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി

വിപുലീകരണ ശക്തികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ നശിപ്പിച്ചു. പക്ഷേ ഒന്നുകില്‍ അവര്‍ ചരിത്രത്തില്‍ പരാജയപ്പെടുകയോ മറവിയിലാവുകയോ ചെയ്തു.

ചൈനയുടെ പ്രവിശ്യാ വിപുലീകരണത്തിന്റെ സലാമി സ്ലൈസിംഗ് നയത്തെ (പുതിയ പ്രദേശങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള ഒരു തന്ത്രം) പേരെടുത്തു പറയാതെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.'അതിര്‍ത്തി കയ്യേറ്റങ്ങളുടെ യുഗം അവസാനിച്ചു. ലോകം വികസനത്തിന്റെ പാതയിലേക്ക് നീങ്ങി. വിപുലീകരണ ശക്തികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ നശിപ്പിച്ചു. പക്ഷേ ഒന്നുകില്‍ അവര്‍ ചരിത്രത്തില്‍ പരാജയപ്പെടുകയോ മറവിയിലാവുകയോ ചെയ്തു.' ലഡാക്കിലെ ലേയിലെ നേമു സെക്ടറിലെ ഫോര്‍വേഡ് പൊസിഷനുകളിലൊന്നില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടോടെ അതിര്‍ത്തി പിടിച്ചടക്കലുകളുടെ കാലഘട്ടം അവസാനിച്ചു എന്ന പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം ഇന്ത്യന്‍ പ്രദേശങ്ങളില്‍ കണ്ണുവയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന ചൈനക്കുള്ള വ്യക്തമായ സന്ദേശമാണ്. 'ഗാല്‍വാന്‍ താഴ്‌വരയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.' തന്റെ പ്രസംഗത്തില്‍ ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിനെ മോദി പരാമര്‍ശിച്ചു.

'നമ്മുടെ ശത്രുക്കള്‍ നിങ്ങളുടെ ശക്തിയും ക്രോധവും കണ്ടു. ലഡാക്കിലെ ഈ ഭൂമി ഇന്ത്യയുടെ കിരീടമാണ്. ഇത് രാജ്യത്തിന് ധീരമായ നിരവധി ഹൃദയങ്ങളെ നല്‍കി,' മോദി സൈനികരോടായി പറഞ്ഞു.

'ദുര്‍ബലര്‍ക്ക് ഒരിക്കലും സമാധാനം കൊണ്ടുവരാനാവില്ല. സമാധാനം കൈവരിക്കാനുള്ള വ്യവസ്ഥയാണ് ശക്തി. ഭൂമി, വായു, ജലം എന്നിവയില്‍ ഇന്ത്യ അതിന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്, ഇത് മനുഷ്യരാശിയുടെ ക്ഷേമത്തിനായിട്ടാണ്.' മോദി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോദി ലഡാക്കില്‍ എത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇത് പുനഃക്രമീകരിച്ചു. പകരം മോദിയാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ എത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.