CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 3 Minutes 38 Seconds Ago
Breaking Now

ക്വാറന്റൈന്‍ ലംഘിച്ച യുവാവിനു രോഗം ; മലപ്പുറത്ത് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു ; ആശങ്കയാകുന്നു റിപ്പോര്‍ട്ട്

ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ച ഇയാള്‍ നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു.

സംസ്ഥാനത്ത് കോവിഡ് രോഗബാധ ഉയരുമ്പോള്‍ മലപ്പുറത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് ക്വാറന്റൈന്‍ ലംഘിച്ച യുവാവിനും രോഗം. ജൂണ്‍ 18ന് ജമ്മുവില്‍ നിന്ന് മലപ്പുറം ചീക്കോടെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ച ഇയാള്‍ നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. കടകളിലടക്കം നിരവധി ഇടങ്ങളില്‍ ഇയാള്‍ സന്ദര്‍ശിച്ചു.

ഇന്നലെ മാത്രം 35 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും ജില്ലയില്‍ കൂടുതലാണ്. ഇവിടെ കടുത്ത ആശങ്ക തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.