CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 5 Minutes 58 Seconds Ago
Breaking Now

അജിത്തുമായുള്ള സിനിമ ; സച്ചിയുടെ മരണത്തോടെ ആ സ്വപ്നം ഇല്ലാതായി

സച്ചിയുടെ അകാല മരണം മലയാളി സിനിമാ ലോകത്തെ സംബന്ധിച്ച് ഒരു തീരാ നഷ്ടമാണ്. സച്ചിയുടെ മരണത്തിന് പിന്നാലെ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് തമിഴ് – മലയാളം സിനിമാ ലോകത്തിന് നഷ്ടമായ  മികച്ച ചിത്രത്തെക്കുറിച്ചാണ്.

സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമ തരംഗമായതിന് പിന്നാലെ ചിത്രം കണ്ട് ഇഷ്ടപ്പെട്ട തല അജിത്ത് ആശംസ അറിയിക്കാനായി സംവിധായകനെ വിളിച്ചിരുന്നു. ഭാവിയില്‍ സച്ചിയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും നടന്‍ പറഞ്ഞു. അജിത്തിന്റെ വാക്കുകള്‍ തനിക്ക് ലഭിച്ച അംഗീകാരമായി കരുതിയ സച്ചി വൈകാതെ ഒരു തിരക്കഥ തയ്യാറാക്കി.

അജിത്തുമായി ആ സിനിമ ചര്‍ച്ച ചെയ്യാന്‍ പോവാനിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. എല്ലാം ഒരു വിധം കെട്ടടങ്ങി അടുത്ത മാസം താന്‍ വരും എന്ന് ഉറപ്പ് പറഞ്ഞ സച്ചി പിന്നെ വന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.