CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 47 Seconds Ago
Breaking Now

താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുമോ ? ഇന്നറിയാം

താരസംഘടന അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.  പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയിലായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പങ്കെടുക്കുക.

നിര്‍ണ്ണായകമായ പല തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു,

ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മ വിലയിരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.