CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 6 Minutes 43 Seconds Ago
Breaking Now

മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വെച്ച് മുഹമ്മദ് മരിച്ചത്. നിരീക്ഷണത്തിലിരിക്കെ മരിച്ചതിനാല്‍ സ്രവം പിന്നീട് പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

്അതേസമയം പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള പുതിയ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. പുതിയ നിയമപ്രകാരം പൊതു സ്ഥലങ്ങളിലോ, റോഡിലോ ഫുഡ്പാത്തിലോ തുപ്പരുത്. പൊതുസ്ഥലങ്ങളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ മൂക്കും വായും മൂടുന്ന തരത്തിലുള്ള മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

വിവാഹച്ചടങ്ങുകളില്‍ ഒരേ സമയത്ത് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമേ പങ്കെടുക്കാവൂ. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും മാസ്‌ക് ധരിക്കണമെന്നതും ആറടി അകലം പാലിക്കണമെന്നതും നിര്‍ബന്ധമാണ്. കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം. ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് ആശങ്കയാകുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.