CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 27 Seconds Ago
Breaking Now

ത്യാഗത്തിന്റെ പേരുപറഞ്ഞ് 'കൈയടിച്ച്' എന്‍എച്ച്എസ് 72-ാം പിറന്നാള്‍ കൊണ്ടാടി; തന്റെ ജീവന്‍ രക്ഷിച്ച ജീവനക്കാരെ കണ്ടുമുട്ടി പ്രധാനമന്ത്രി; ഹെല്‍ത്ത് ജീവനക്കാര്‍ക്കായി അവസാനത്തെ കൈയടി പൂര്‍ത്തിയായി; ഇനിയെങ്കിലും നഴ്‌സുമാരുടെയും, കെയറര്‍മാരുടെയും സേവനത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമോ?

ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരും, നഴ്‌സുമാരും, കെയറര്‍മാരും ഉള്‍പ്പെടെയുള്ളവരെ കുറിച്ച് ഒരു വാക്ക് പോലും പ്രധാനമന്ത്രിയും, സര്‍ക്കാര്‍ വൃത്തങ്ങളും ഉന്നയിച്ചില്ലെന്നത് ശ്രദ്ധേയമാണ്

ബ്രിട്ടന്റെ ആരോഗ്യ സേവനത്തില്‍ അഭിമാനകരമായ സ്ഥാനം അലങ്കരിക്കുന്ന എന്‍എച്ച്എസിന്റെ 72-ാം വാര്‍ഷികം കൊറോണ പോരാട്ടത്തിന്റെ ഭാഗമായുള്ള 'കൈയടികള്‍ക്കൊപ്പം' ആഘോഷിച്ച് രാജ്യം. തന്റെ ജീവന്‍ രക്ഷിച്ച എന്‍എച്ച്എസ് ഹീറോസിനെ കണ്ടുമുട്ടിയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആഘോഷത്തിന്റെ പ്രാധാന്യം വിളിച്ചോതിയത്. സെന്റ് തോമസ് ഐസിയുവില്‍ കൊറോണയ്ക്ക് ചികിത്സയില്‍ ഇരുന്നപ്പോള്‍ തന്നെ ചികിത്സിച്ച നഴ്‌സുമാരായ ലൂയിസ് പിതാര്‍മ, ജെന്നി മക്ഗീ, ഡോക്ടര്‍മാരായ നിക്ക് പ്രൈസ്, നിക്കോളാസ് ഹാര്‍ട്ടി തുടങ്ങിയ പല എന്‍എച്ച്എസ് ജീവനക്കാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. 

'എന്‍എച്ച്എസ് കുടുംബത്തിന് നന്ദി. എല്ലാവരെയും സുഖപ്പെടുത്താനും, പരിചരിക്കാനും മുന്നിലുള്ള കെയറര്‍മാര്‍ ചെയ്ത കാര്യങ്ങള്‍ക്കും നന്ദി. 72 വര്‍ഷത്തിന് പുറമെ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ രാജ്യത്തെ മികവിന്റെ പ്രതിനിധികളായിരുന്നു. എന്‍എച്ച്എസിന്റെ 72 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഡൗണിംഗ് സ്ട്രീറ്റിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ എന്നെ പരിപാലിച്ചവരെ അതിഥികളായി ക്ഷണിക്കാനുള്ള ആദരവും ലഭ്യമാക്കി', ബോറിസ് ട്വീറ്റ് ചെയ്തു. 

എന്‍എച്ച്എസ് ജീവനക്കാര്‍ക്കായി ക്ലാപ്പ് ഫോര്‍ കെയറേഴ്‌സ് ആരംഭിച്ച ആന്നിമേരി പ്ലാസ് പ്രധാനമന്ത്രിക്കൊപ്പം നം.10ന്റെ പടിക്കല്‍ നിന്ന് കൈയടിയെ നയിച്ചു. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ പൊതുജനങ്ങളും പുറത്തിറങ്ങി. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനും ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് മഹാമാരിക്ക് ഇടയില്‍ ജീവന്‍ നഷ്ടമായവരെ സ്മരിച്ച് ശനിയാഴ്ച ഒരു മിനിറ്റ് നിശബ്ദത ആചരിച്ചിരുന്നു. എന്നാല്‍ എന്‍എച്ച്എസ് സേവനങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരും, നഴ്‌സുമാരും, കെയറര്‍മാരും ഉള്‍പ്പെടെയുള്ളവരെ കുറിച്ച് ഒരു വാക്ക് പോലും പ്രധാനമന്ത്രിയും, സര്‍ക്കാര്‍ വൃത്തങ്ങളും ഉന്നയിച്ചില്ലെന്നത് ശ്രദ്ധേയമാണ്. 

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത സര്‍ക്കാര്‍ രീതികളില്‍ സംഭവിച്ച വീഴ്ച സമ്മതിക്കുന്നതിന് തുല്യമാകുമെന്ന് ഭയന്നാകണം ഈ ഒഴിവാക്കല്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള നടപടികളില്‍ നഴ്‌സുമാര്‍ ബുദ്ധിമുട്ടിയ ശേഷം അനുവദിച്ച ശമ്പള വര്‍ദ്ധനവ് പോലും ഒരര്‍ത്ഥത്തില്‍ ന്യായമല്ലായിരുന്നു. കൊവിഡ് പ്രതിസന്ധി കാലത്ത് ജീവനക്കാര്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനം പരിഗണിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് പൊതുജനം പോലും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊന്നും സര്‍ക്കാര്‍ തീരുമാനം എവിടെയും എത്തിയിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.