CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 17 Seconds Ago
Breaking Now

'ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍' കുറഞ്ഞ ചെലവില്‍ രംഗത്ത്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫാല്‍ക്കണ്‍ ബിസിനസ് കോര്‍പ്പറേഷന്‍ ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ പുറത്തിറക്കി.

കൈ വെറുതെ ഒന്ന് നീട്ടിയാല്‍ ഒട്ടോമാറ്റിക് ആയി സാനിറ്റൈസര്‍ കൈകളിലേക്ക് വീഴുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കാലുകള്‍ കൊണ്ട് ചവുട്ടുകയോ കൈകള്‍ കൊണ്ട്

അമര്‍ത്തുകയോ ഒന്നും വേണ്ട. സ്പര്‍ശനം പൂര്‍ണമായും ഒഴിവാക്കി കൊണ്ടുള്ള ഡിസ്‌പെന്‍സര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒക്കെ അനായാ!സമായി ഉപയോഗിക്കാന്‍ സാധിക്കും. ചെലവും വളരെ കുറവാണ്. മുഴുവനായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറിന് 24 വാട്‌സ് കറന്റ് മാത്രം മതിയാകും എന്നതാണ് പ്രധാന നേട്ടം. 8 ലിറ്റര്‍ സ്റ്റോറേജ് കപ്പാസിറ്റിയാണ്

ഡിസ്‌പെന്‍സറിനുള്ളത്. ഈ രീതിയില്‍ ഒരു പ്രാവശ്യം 6000 പേരെ വരെ സ്‌പ്രെ ചെയ്യാന്‍ പറ്റും. സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, മാര്‍ക്കറ്റ്, മാള്‍, സര്‍വ്വീസ് സ്റ്റേഷനുകള്‍,

ആശുപത്രികള്‍, ഹോട്ടലുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, കോര്‍പ്പറേറ്റ് ഓഫീസ്, വെയര്‍ ഹൌസുകള്‍, ഫാക്ടറി പരിസരം, റെസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ തുടങ്ങിയിടങ്ങളില്‍ ഫലപ്രദമായി

ഉപയോഗിക്കാവുന്ന തരത്തിലാണ്  ഇന്‍ഫ്രാ റെഡ് സെന്‍സറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഡിസ്‌പെന്‍സര്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി വാട്ടര്‍ പ്യൂരിഫയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫാല്‍ക്കണ്‍ ബിസിനസ്സ് കോര്‍പ്പറേഷന്‍. തങ്ങളുടെ ഓരോ സ്ഥലത്തെയും പ്രാദേശിക ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വഴിയാണ് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിതരണം ചെയ്യുന്നത്.

 

 

 

 

സോണി കല്ലറയ്ക്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.