CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 54 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാരോട് കൊടുംചതി; കൊറോണാവൈറസ് ഒതുങ്ങിയാല്‍ എന്‍എച്ച്എസ് സ്റ്റാഫിന്റെ 'ഫ്രീ പാര്‍ക്കിംഗ്' അവസാനിപ്പിക്കും; കൈയടി മാത്രമുള്ളുവെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍; ജീവനക്കാരുടെ പാര്‍ക്കിംഗ് ചാര്‍ജ്ജ് തുടര്‍ന്നും വഹിക്കാന്‍ കഴിയില്ലെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്!

രാജ്യം ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ പോരാട്ടം അംഗീകരിക്കുമ്പോള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ വലിയ തുക നല്‍കേണ്ടി വരുന്നത് അസ്വീകാര്യമാണെന്ന് ബിഎംഎ

എന്‍എച്ച്എസ് ജീവനക്കാരോട് ചെയ്യുന്ന ചതികള്‍ പല ഘട്ടത്തിലും മറനീക്കി പുറത്തുവരാറുണ്ട്. കൊറോണാവൈറസ് പ്രതിരോധത്തിലെ മുന്നണി പോരാളികളായി നില്‍ക്കുമ്പോഴും ആ ചതിപ്രയോഗങ്ങള്‍ക്ക് അവസാനമില്ല. ഇടക്കാലത്ത് അനുവദിച്ച സൗജന്യ ഹോസ്പിറ്റല്‍ പാര്‍ക്കിംഗാണ് പുതിയ ആയുധം. കൊറോണാവൈറസ് മഹാമാരി ഒതുങ്ങുന്ന ഘട്ടത്തിലേക്ക് നീങ്ങിയാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ഈ 'ഫ്രീ' പരിപാടി അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

മാര്‍ച്ച് 25-നാണ് എന്‍എച്ച്എസ് ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗ് ചെലവുകള്‍ ഏറ്റെടുക്കുന്നായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഓരോ ദിവസവും പരിധികള്‍ക്ക് അപ്പുറത്തേക്ക് പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നതായി പ്രശംസിച്ച് കൊണ്ടായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഈ പ്രശംസയും, പ്രഖ്യാപനവും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ തിരുത്തുകയാണ്. അനിശ്ചിത കാലത്തേക്ക് സ്‌കീം തുടരാന്‍ കഴിയില്ലെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. 

മഹാമാരിയുടെ ആധിക്യം കുറയുമ്പോള്‍ ചില വിഭാഗത്തിലെ രോഗികള്‍ക്കും, എന്‍എച്ച്എസ് ജീവനക്കാര്‍ക്കും സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സൗജന്യ പാര്‍ക്കിംഗ് തുടരുമെന്ന് മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തുന്നത്. നിലപാടിനെതിരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. വൈറസിനെതിരെ പോരാട്ടം തുടരുന്നതിനിടെ ചാാര്‍ജ്ജുകള്‍ തിരിച്ചെത്തിക്കുന്നത് രാജ്യത്തെ ജീവനക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെയും, മറ്റുള്ളവരെ സുരക്ഷിതമാക്കാന്‍ നല്‍കുന്ന ത്യാഗങ്ങളെയും അട്ടിമറിക്കുന്നതാണെന്ന് ബിഎംഎ വ്യക്തമാക്കി. 

ലോക്കല്‍ അതോറിറ്റി, ഇന്‍ഡിപെന്‍ഡന്റ് പ്രൊവൈഡര്‍ എന്നിവരുടെ പിന്തുണയോടെ നടപ്പാക്കിയ ജീവനക്കാരുടെ സൗജന്യ പാര്‍ക്കിംഗ് അനിശ്ചിതമായി തുടരാന്‍ കഴിയില്ലെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ എഡ്വാര്‍ഡ് ആര്‍ഗാര്‍ ലേബറിലെ റേച്ചല്‍ മാസ്‌കെലിന്റെ ചോദ്യത്തിന് എഴുതി നല്‍കിയ ഉത്തരത്തില്‍ വ്യക്തമാക്കുന്നത്. രാജ്യം ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ പോരാട്ടം അംഗീകരിക്കുമ്പോള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ വലിയ തുക നല്‍കേണ്ടി വരുന്നത് ജീവനക്കാര്‍ക്ക് അസ്വീകാര്യമാണെന്ന് ബിഎംഎ ചെയര്‍മാന്‍ ഡോ. ചാന്ദ് നാഗ്‌പോള്‍ പ്രതികരിച്ചു. കൊവിഡ്-19ന് എതിരായ പോരാട്ടം വിജയിക്കുന്നതിന് മുന്‍പ് തന്നെ ഇത് തിരികെ എത്തിക്കുന്നത് തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.