CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 35 Seconds Ago
Breaking Now

ഓര്‍മ്മയുണ്ടോയെന്ന് മോദിയോട് സുര്‍ജേവാല ; ഉത്തരം അദ്ദേഹം തന്നെ പറയുമെന്ന് ശശി തരൂരും ; പഴയ വാക്കുകള്‍ പ്രധാനമന്ത്രിയ്ക്ക് തന്നെ തിരിച്ചടിയാകുന്നു

' ഇക്കാര്യത്തില്‍ ഞാന്‍ മോദിജിയ്ക്ക് ഒപ്പമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം തന്നെ നല്‍കണം.' തരൂര്‍ കുറിച്ചു.

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് ഇരുസേനകളും പിന്‍വാങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുമ്പ് മോദി പറഞ്ഞത് ഓര്‍മ്മപ്പെടുത്തി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ തരൂരും രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്ത്.

2013ല്‍ ഇരു കാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പരസ്പര ധാരണപ്രകാരം സേനകള്‍ നടത്തിയ പിന്മാറ്റത്തെ കുറിച്ച് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ട്വീറ്റ് ചെയ്തിരുന്നു. ' ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കുന്നത് മനസിലാക്കാം. പക്ഷെ എന്തിനാണ് ഇന്ത്യന്‍ സേന പിന്‍വാങ്ങുന്നത്, നാമെന്തിന് പിന്മാറണം, ഇതായിരുന്നു മോദി ട്വീറ്റ് ചെയ്തത്.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി , അങ്ങയുടെ അന്നത്തെ വാക്കുകള്‍ ഓര്‍മ്മുണ്ടോ, ആ വാക്കുകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥം കല്‍പ്പിച്ചിരുന്നോ, നമ്മുടെ മണ്ണില്‍ നിന്ന് നമ്മുടെ സേന പിന്മാറുന്നതെന്തിനെന്ന് വ്യക്തമാക്കാമോ, രാജ്യം അതിനുള്ള ഉത്തരം തേടുകയാണ്, സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

തരൂരും ട്വീറ്റുമായി എത്തി. ' ഇക്കാര്യത്തില്‍ ഞാന്‍ മോദിജിയ്ക്ക് ഒപ്പമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം തന്നെ നല്‍കണം.' മോദിയുടെ ട്വീറ്റിനൊപ്പം തരൂര്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.