CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 4 Seconds Ago
Breaking Now

സ്വര്‍ണക്കടത്ത് കേസ് ; ഒരു മാസത്തെ സിസിടിവി ദൃശ്യം മാത്രം ലഭ്യം ; അര കിലോമീറ്റര്‍ അകലെ മാത്രം ക്യാമറ ; തിരിച്ചടി

കേസ് എന്‍.ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് പൊലീസ്. മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് സൂക്ഷിക്കാറുള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം.വിമാന പരിസരത്ത് പോലീസിന് ക്യാമറയില്ല. ആവശ്യമുള്ള സ്ഥലത്തു നിന്ന് അര കിലോമീറ്റര്‍ അകലെ മുതലാണ് ക്യാമറയുള്ളത്.

കേസ് എന്‍.ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഘടിത കള്ളക്കടത്ത് രാജ്യസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ കേന്ദ്ര ഏജന്‍സിയായ കസ്റ്റംസാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത്.

അതേസമയം കേസില്‍ ദുബൈ കേന്ദ്രമായി അന്വേഷണം സജീവമായിട്ടുണ്ട്. ദുബൈയില്‍ നിന്ന് സ്വകാര്യ പാഴ്‌സല്‍ അയക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും കണ്ടെത്താനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ഉഭയകക്ഷി തലത്തില്‍ ആശയവിനിമയവും ശക്തമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.