CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 39 Seconds Ago
Breaking Now

ജൂലൈ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ; കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ .ഫാ.ഷൈജു നടുവത്താനി,ഫാ. നോബിള്‍ തോട്ടത്തില്‍, ഐനിഷ് ഫിലിപ്പ് എന്നിവര്‍ നയിക്കും

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ  നടക്കും. സെഹിയോന്‍ യുകെ യുടെ ആത്മീയനേതൃത്വം റെവ. ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട , ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍  റവ. ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ , അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നും പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. നോബിള്‍ തോട്ടത്തില്‍ , അമേരിക്കയിലെ സെഹിയോന്‍ ശുശ്രൂഷകളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത വചന ശുശ്രൂഷക ഐനിഷ് ഫിലിപ്പ് എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .1 മണിമുതല്‍ 3 വരെ കുട്ടികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നേതൃത്വം നല്‍കും .3 മുതല്‍ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കണ്‍വെന്‍ഷനും നടക്കും .

 WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

 രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,  വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന   രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ ?+44 7506 810177?

 അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239

 




കൂടുതല്‍വാര്‍ത്തകള്‍.