CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 42 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ അച്ചായന്മാരുടെ ടിക്ടോക് മല്‍സരത്തില്‍ മാത്യൂ ജോസ് കാന്റെന്‍ബെറിക്ക് ഒന്നാം സമ്മാനം...തോമസ് മാത്യുവിനും ആനി വാവച്ചി ചിന്നുവിനും രണ്ടാം സ്ഥാനം; കിങ്ങിണി റെയ്‌നോ എന്ന കൊച്ചു മിടുക്കിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്....

ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ജഗന്നാഥനെയും കൊളപ്പുള്ളി അപ്പനെയും ഒരുമിച്ച് അവതരിപ്പിച്ച് മാത്യൂ ജോസ് കാന്റെബെറി ഒന്നാം സമ്മാനമായ 150 പൌണ്ട് സ്വന്തമാക്കി.

യുകെയിലെ പ്രമുഖ മലയാളി ഫേസ്ബുക്ക്  കൂട്ടായ്മയായ 'ഇംഗ്‌ളണ്ടിലെ അച്ചായന്മാര്‍' നടത്തിയ ടിക്ടോക് മല്‍സരം അത്യധികം ആവേശം നിറഞ്ഞതായിരുന്നു. മലയാള സിനിമയിലെ നടീനടന്മാര്‍ അന്വശരമാക്കിയ പല പല വേഷങ്ങളില്‍ പാടിയും അഭിനയിച്ചും മല്‍സരാര്‍ത്ഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു.

ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ജഗന്നാഥനെയും കൊളപ്പുള്ളി അപ്പനെയും ഒരുമിച്ച് അവതരിപ്പിച്ച് മാത്യൂ  ജോസ് കാന്റെബെറി ഒന്നാം സമ്മാനമായ 150 പൌണ്ട് സ്വന്തമാക്കി. രണ്ടാം സമ്മാനമായ  75 പൌണ്ട്  അനന്തഭദ്രത്തിലെ ദിഗംബരനെ അവതരിപ്പിച്ച തോമസ് മാത്യൂ ഗ്രേറ്റ് യാര്‍മൌത്തും , ഗാര്‍ഗീഹപീഡനങ്ങളെക്കുറിച്ച് സമൂഹത്തിന് സന്ദേശം നല്‍കിയ കോട്ടയം കാക്കത്തുമലയിലെ ആനി വാവച്ചി ചിന്നൂസും പങ്കിട്ടു. തേന്‍മാവിന്‍ കൊമ്പത്തെ കാര്‍ത്തുമ്പിയെ അവതരിപ്പിച്ച കിങ്ങണി റെയ്‌നോ  ബെല്‍ഫാസ്റ്റ് എന്ന കൊച്ചുമിടുക്കി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹയായി.

111 എര്‍ട്രികളില്‍ നിന്നും 15 പേരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്ത് അവരില്‍ നിന്നുമാണ് സമ്മാനാര്‍ഹരെ വിധികര്‍ത്താക്കള്‍ കണ്ടെത്തിയത്. ഒന്നിനൊന്ന് മികച്ച എന്‍ട്രികളായിരുന്നതിനാല്‍ സമ്മാനാര്‍ഹരെ കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയെന്ന് വിധികര്‍ത്താക്കന്‍ പറഞ്ഞു.  സാബുഘോഷ് മാത്യു, ബിജു സെബാസ്റ്റ്യന്‍ ചെമ്പോട്ടി എന്നിവരായിരുന്നു ടിക് ടോക് മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ഇംഗ്ലണ്ടിലെ അച്ചായന്‍മാര്‍ മുന്‍പ് ഫോട്ടോ കോണ്‍ടെസ്റ്റ്, റൊമാന്റിക് കപ്പിള്‍സ് മത്സരം, മീശ മത്സരം, ഉദ്യാനപാലകന്‍ എന്നിങ്ങനെ വിത്യസ്തങ്ങളായ മത്സരങ്ങണ്‍ നടത്തി ശ്രദ്ധ നേടിയിരുന്നു.

അച്ചായന്‍ ഗ്രൂപ്പിലുള്ള കലാകാരമാരെ വളര്‍ത്താന്‍ ഇത്തരത്തിലുള്ള മല്‍സരങ്ങള്‍ ഇനിയും  സംഘടിപ്പിക്കുമെന്ന് കലയെയും കലാകാരമാരെയും ഒരുപാട് സ്‌നേഹിക്കുന്ന അഡ്മിന്‍ റോയി ജോസഫ് അറിയിച്ചു.

മാത്യു മാഞ്ചസ്റ്റര്‍




കൂടുതല്‍വാര്‍ത്തകള്‍.