CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 2 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത നടത്തുന്ന സഭാ ചരിത്ര പഠന മത്സരം ഓഗസ്റ്റ് മുതല്‍ ; മത്സരത്തിന്റെ കവര്‍ ഫോട്ടോ ആകാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ദമ്പതി വര്‍ഷത്തോട് അനുബന്ധിച്ച് കുടുംബാഗങ്ങള്‍ക്ക് ഒന്നുചേര്‍ന്ന് സിറോ മലബാര്‍ സഭയുടെ ചരിത്രം പഠിക്കാന്‍ ഒരു അവസരം. സഭയെ അറിഞ്ഞാലെ സഭയെ സ്‌നേഹിക്കാന്‍ സാധിക്കു . നാം ആയിരിക്കുന്ന നമ്മുടെ  സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്. ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ  സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ട്ടാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത് . ഈശോമിശിഹായിലൂടെ ദൈവത്തിന്റെ കരുണയും സ്‌നേഹവും രക്ഷയും  നമുക്ക് വെളിവാക്കപ്പെട്ടു തന്നു.ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യം ക്രിസ്തുശിഷ്യന്മാര്‍ ലോകം മുഴുവനിലും പ്രഘോഷിച്ചു.  ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ  തോമാശ്ലീഹായാണ്  ഭാരതത്തിന്റെ മണ്ണില്‍ സുവിശേഷം പ്രസംഗിച്ചു നമ്മുടെ  സഭ സ്ഥാപിച്ചത് എന്നു പറയുമ്പോള്‍ നമുക്ക് അഭിമാനിക്കാം. രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ചരിത്ര പഠന മത്സരത്തിന്റെ കവര്‍ ഫോട്ടോ ആകാന്‍ താല്പര്യമുള്ളവര്‍ക്ക് ഇതാ ഒരു അവസരം. സിറോ മലബാര്‍ സഭയിലെ കുടുംബങ്ങള്‍ക്കായിട്ട് നടത്തപ്പെടുന്ന ഈ മത്സരത്തിന് സിറോ മലബാര്‍ സഭയുടെ പരമ്പരാഗത രീതിയിലുള്ള  വസ്ത്രങ്ങള്‍ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരിക്കുന്നത്. മത്സരാര്ഥികളില്‍ നിന്നും ലഭിക്കുന്ന കുടുംബഫോട്ടോയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഫോട്ടോ ആയിരിക്കും  കവര്‍ ഫോട്ടോ ആയിട്ട് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഉപയോഗിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അവരുടെ ഫോട്ടോകള്‍ ഓഗസ്റ്റ് 15 ന് മുന്‍പ് കിട്ടത്തക്ക രീതിയില്‍ അയച്ചുതരുക. ഫോട്ടോയുടെ കൂടെ നിങ്ങളുടെ പേരും നിങ്ങള്‍ ആയിരിക്കുന്ന മിഷന്‍ / പ്രൊപ്പോസഡ് മിഷന്‍ /ഇടവക എന്നിവയും ചേര്‍ത്തിരിക്കണം .നിങ്ങളുടെ ഫോട്ടോകള്‍  nsarani@csmegb.org   എന്ന ഈമെയിലില്‍ അയക്കണമെന്ന്  ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.