CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 59 Seconds Ago
Breaking Now

യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി ; മരണമടഞ്ഞത് കേംബ്രിഡ്ജ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡോ അനിത മാത്യൂസ് ; കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ മലയാളി സമൂഹം

കഴിഞ്ഞ ആറു മാസത്തിലേറെയായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

രണ്ടാം ദിവസവും യുകെ മലയാളികളെ തേടി മരണ വാര്‍ത്ത. ബോള്‍ട്ടണിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നാലെയാണ് കേംബ്രിഡ്ജിന് അടുത്ത് ഹണ്ടിംഗ്ടണില്‍ ഡോക്ടര്‍ അനിത മാത്യൂസ് (59) മരണമടഞ്ഞത്. ഇന്നലെ വൈകീട്ട് ആറു മണിയ്ക്കാണ് സംഭവം. കഴിഞ്ഞ ആറു മാസത്തിലേറെയായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

ഭര്‍ത്താവ് ഡോ ജോണ്‍ മാത്യൂസിന്റെയും മക്കളുടേയും വേദന യുകെ മലയാളി സമൂഹത്തെ ആകെ വേദനയിലാഴ്ത്തുകയാണ്. നല്ല അടുപ്പം പുലര്‍ത്തിയിരുന്ന മാതൃകാ ദമ്പതികളായിരുന്നു ഡോ ജോണ്‍ മാത്യൂസും ഭാര്യ അനിതയും. ഇവരുടെ പിരിയല്‍ അതിനാല്‍ തന്നെ ഏവര്‍ക്കും വേദനാജനകവുമാണ്. 

കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ആശുപത്രിയില്‍ സുപരിചിതയായിരുന്ന ഡോക്ടര്‍ അസുഖം കലശലായതോടെ ജൂണ്‍ മാസത്തില്‍ കുറച്ചു ദിവസം ആശുപത്രിയില്‍ കിടപ്പിലായിരുന്നു. പിന്നീട് സ്വാന്ത്വന പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞാഴ്ചയാണ് വീട്ടിലെത്തിച്ചത്. ഏതാനും ദിവസം വീട്ടില്‍ കഴിയണമെന്ന ആഗ്രഹം സാധിച്ച ശേഷമാണ് അനിത മരണത്തിന് കീഴടങ്ങിയത്. 

പത്തനംതിട്ട കുമ്പഴ വടക്കുംപുറത്തു കുടുംബാംഗമാണ് ഡോ ജോണ്‍ മാത്യൂസ്. ഫ്യൂണറല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. 16 വര്‍ഷമായി ഹണ്ടിംങ്ടണ്‍ മലയാളികള്‍ക്കു സുപരിചിതമാണ് ഈ മുഖം. ഡോക്ടര്‍ അനികയുടേയും ഡോ ജോണിന്റെയും രണ്ടു മക്കളും ഡോക്ടര്‍മാരാണ്. മൂത്ത മകന്‍ വിവാഹിതനാണ്. സംസ്‌കാരം യുകെയില്‍ തന്നെ നടത്തുമെന്നാണ് വിവരം.ഡോക്ടര്‍ അനിതയുടെ രണ്ട് സഹോദരങ്ങളും യുകെയില്‍ തന്നെയാണ് താമസം. 

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തിനൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു




കൂടുതല്‍വാര്‍ത്തകള്‍.