CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 15 Seconds Ago
Breaking Now

സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ മൂന്നാം ആഴ്ച; മത്സരങ്ങളില്‍ 100% മാര്‍ക്ക് നേടി 43 കുട്ടികള്‍; രണ്ടാം റൗണ്ടിലെ അവസാന മത്സരം അടുത്ത ശനിയാഴ്ച

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ടിലെ മൂന്നാമത്തെ ആഴ്ച മത്സരത്തില്‍ 43 കുട്ടികള്‍ പ്രഥമസ്ഥാനം നേടി. 

ഇത്തവണയും ഏജ് ഗ്രൂപ്പ് 11 - 13 ല്‍ മുപ്പത്തിയൊന്നു കുട്ടികള്‍ നൂറു ശതമാനം വിജയം നേടി. ഏജ് ഗ്രൂപ്പ് 8 -10 ല്‍ ഒമ്പതു കുട്ടികള്‍ നൂറു ശതമാനം വിജയം നേടിയപ്പോള്‍ ഏജ് ഗ്രൂപ്പ് 14 - 17 ല്‍ മൂന്ന് കുട്ടികള്‍ നൂറ് ശതമാനം വിജയം നേടി. 

ഈ റൗണ്ടിലെ അവസാനത്തെ മത്സരം അടുത്ത ശനിയാഴ്ച നടക്കും. മൂന്നാമത്തെ റൗണ്ട് മത്സരത്തിലേക്ക് രണ്ടാം റൗണ്ടിലെ മത്സരത്തിലെ നാല് ആഴ്ചകളിലെ മത്സരങ്ങളുടെ മാര്‍ക്കുകള്‍ കൂട്ടി അതില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അമ്പതു ശതമാനം കുട്ടികള്‍ യോഗ്യത നേടും. 

ആഗസ്റ്റ് 29ന് ഫൈനല്‍ മത്സരങ്ങള്‍ നടത്തും. ഓരോ ആഴ്ചത്തേയും പഠനഭാഗങ്ങളും ബൈബിള്‍ ക്വിസിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ മത്സരത്തില്‍ നൂറുശതമാനം മാര്‍ക്ക് നേടിയവരെ ക്കുറിച്ചും അറിയുവാന്‍ താഴെ കാണുന്ന വെബ്സൈറ്റില്‍ ബന്ധപ്പെടണമെന്ന് ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു . :http://smegbbiblekalotsavam.com/?page_id=595

വാര്‍ത്ത: ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.