CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 42 Seconds Ago
Breaking Now

അയോധ്യാ വിഷയത്തില്‍ പ്രിയങ്കയുടെ നിലപാടില്‍ ലീഗിന് അമര്‍ഷം ; മതേതര പാരമ്പര്യം മറന്നെന്ന് ആരോപണം ; മതസൗഹാര്‍ദം ലക്ഷ്യമിട്ടെന്ന് ഹൈക്കമാന്‍ഡും

ഭൂമി പൂജ ദേശീയ ഐക്യത്തിനും സഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് എഐസിസി ജനറല്‍ സെക്രരട്ടറി പ്രിയങ്ക ഗാന്ധി പിന്തുണ അറിയിച്ചതില്‍ മുസ്ലീം ലീഗിന് അതൃപ്തി. ദേശീയ ഭാരവാഹികളുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തുകയാണ് മുസ്ലീം ലീഗ്.

വിഷയത്തില്‍ കോണ്‍ഗ്രസിന് അകത്ത് ഭിന്നത നിലനില്‍ക്കുകയാണ്. ഭൂമി പൂജ ദേശീയ ഐക്യത്തിനും സഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. ധൈര്യവും ത്യാഗവും പ്രതിബന്ധതയുമാണ് ശ്രീരാമന്‍. ഇന്ത്യന്‍ സംസ്‌കാരത്തില്‍ രാമന്റെയും സീതയുടേയും രാമായണത്തിന്റെയും ആഴമേറിയതും മായാത്തതുമായ അടയാളമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

എന്നാല്‍ ഗാന്ധി നെഹ്രു കുടുംബത്തില്‍ നിന്ന് പരസ്യ പിന്തുണ വന്നത് ലീഗില്‍ അതൃപ്തിയുണ്ടാക്കി. മതസൗഹാര്‍ദ്ദം ലക്ഷ്യമിട്ടാണ് പ്രിയങ്ക പ്രസ്താവനയിറക്കിയതെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അയോധ്യ ക്ഷേത്രത്തില്‍ പിന്തുണ നല്‍കുന്നുണ്ടോ എന്നതാണ് ചര്‍ച്ചയാകുന്നത്.

കേരളത്തില്‍ ഈ വിഷയത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കെ മുരളീധരന്‍ പരസ്യമായി കോണ്‍ഗ്രസ് പിന്തുണയുണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയപ്പോള്‍ വിടി ബല്‍റാമും ടി എന്‍ പ്രതാപന്‍ എംഎല്‍എയും കോണ്‍ഗ്രസ് മതേതര നിലപാടാണ് എടുക്കേണ്ടതെന്ന് വ്യക്തമാക്കി കഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.