CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 4 Seconds Ago
Breaking Now

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; പരിക്കേറ്റവരേയും കോവിഡ് പരിശോധന നടത്തും

മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം, ഇന്‍ക്വസ്റ്റ് നടപടികള്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാകും നടത്തുകയെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം, ഇന്‍ക്വസ്റ്റ് നടപടികള്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാകും നടത്തുകയെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. പരിക്കേറ്റ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

എന്നാല്‍ 40 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തില്‍ ജീവനക്കാരടക്കം 191 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 19 പേര്‍ മരിച്ചതായി നിലവില്‍ സ്ഥിരീകരണം വന്നിട്ടുണ്ട് ഇന്നലെ 7.41നാണ് ലാന്റിംഗിനിടെ വിമാനത്താവളത്തില്‍ അപകടമുണ്ടാവുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

30 അടി ഉയരത്തില്‍ നിന്ന് വീണ വിമാനം രണ്ടായി പിളര്‍ന്ന് സുരക്ഷാ വേലി തകര്‍ത്ത് പുറത്തേക്ക് തെറിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.