CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 15 Seconds Ago
Breaking Now

സോണിയാ ഗാന്ധിയുടെ കാലാവധി ഇന്ന് അവസാനിക്കും; കോണ്‍ഗ്രസിന്റെ നേതൃപ്രശ്‌നം ഉടന്‍ പരിഹിക്കുമെന്ന സൂചന നല്‍കി അഭിഷേക് സിംഗ്വി

രാഹുല്‍ ഗാന്ധി തന്നെ ഈ പദവിയില്‍ തിരിച്ചെത്തണമെന്നാണ് പാര്‍ട്ടി എംപിമാരില്‍ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്

ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ദേശീയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് നിസ്സാര പ്രതിസന്ധിയല്ല അവര്‍ക്ക് സൃഷ്ടിക്കുന്നത്. രാഹുല്‍ ഗാന്ധി രാജിവെച്ച ഒഴിവില്‍ സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി അവരോധിക്കുകയാണ് ചെയ്തത്. സ്ഥിരം പ്രസിഡന്റ് ഇല്ലാത്തത് മൂലം പല വിഷയങ്ങളിലും കൃത്യമായ നിലപാട് സ്വീകരിക്കുന്നതില്‍ പോലും അവര്‍ പിന്നിലാണ്. എന്നാല്‍ ഈ പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവും, രാജ്യസഭാ എംപിയുമായ അഭിഷേക് മനു സിംഗ്വി നല്‍കുന്ന സൂചന. 

'പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി തുടരും, പക്ഷെ ഇത് സംബന്ധിച്ച തീരുമാനം അതിവിദൂരമല്ല', സിംഗ്വി പറഞ്ഞു. സോണിയയുടെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കാന്‍ ഇരിക്കവെയാണ് ഈ പ്രതികരണം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത് തന്നെ ഇത് പൂര്‍ത്തിയാകും. തീരുമാനം നിങ്ങളെ അറിയിക്കും, സിംഗ്വി മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നേതാവില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇടക്കാല കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കാലാവധി പൂര്‍ത്തിയാകുകയാണ്. എന്നാല്‍ ആഗസ്റ്റ് പത്തോടെ പാര്‍ട്ടിക്ക് തലയില്ലാതാകുകയില്ലെന്ന് സിംഗ്വി കൂട്ടിച്ചേര്‍ത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ സോണിയ ആ സ്ഥാനത്ത് തുടരും, സിംഗ്വി വ്യക്തമാക്കി. 

രാഹുല്‍ ഗാന്ധി തന്നെ ഈ പദവിയില്‍ തിരിച്ചെത്തണമെന്നാണ് പാര്‍ട്ടി എംപിമാരില്‍ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. ഇത് തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷയും!




കൂടുതല്‍വാര്‍ത്തകള്‍.