CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 14 Seconds Ago
Breaking Now

പുതിയ അധ്യക്ഷനെ കണ്ടെത്തണം, ദീര്‍ഘകാലം സോണിയ ഈ ഭാരം ചുമക്കുമെന്ന് കരുതരുത് ;ശശി തരൂര്‍

സോണിയാഗാന്ധി താല്‍ക്കാലിക അധ്യക്ഷനായി ചുമതലയേറ്റിട്ട്ഒരു വര്‍ഷമായി.

കോണ്‍ഗ്രസിന് ഒരു മുഴുനീള അധ്യക്ഷനെ എത്രയും പെട്ടെന്ന് തിരഞ്ഞെടുക്കണമെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് അനാഥമാണെന്നും ഒരു നായകനില്ലാതെ ബുദ്ധിമുട്ടുകയാണെന്നുമുള്ള കാഴ്ചപ്പാട് മാറ്റാന്‍ ഇത് ആവശ്യമാണ്. ഒരിക്കല്‍ കൂടി പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ഗാന്ധിയ്ക്ക് അഭിരുചിയും പ്രാപ്തിയുമുണ്ട്. എന്നാല്‍ അധ്യക്ഷ സ്ഥാനം അദ്ദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

സോണിയാഗാന്ധി താല്‍ക്കാലിക അധ്യക്ഷനായി ചുമതലയേറ്റിട്ട്ഒരു വര്‍ഷമായി. കോണ്‍ഗ്രസിന് ഇതുവരെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.

മുന്നോട്ടുള്ള യാത്രയില്‍ നമ്മുടെ നേതൃത്വത്തെ കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. താല്‍ക്കാലിക അധ്യക്ഷനായി സോണിയയെ തിരഞ്ഞെടുത്തതിനെ ഞാനും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അവര്‍ അനിശ്ചിത കാലത്തേക്ക് ഈ ഭാരം ചുമക്കുമെന്ന് കരുതുന്നത് ശരിയല്ല. പങ്കാളിത്തവും ജനാധിപത്യപരവുമായ പ്രക്രിയയിലൂടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുകയും ആ വ്യക്തിക്ക് പാര്‍ട്ടിയെ ഘടനപരമായി പുനരുജ്ജീവിപ്പിക്കാന്‍ സ്വാതന്ത്യം നല്‍കുകയും വേണം, തരൂര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.