CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 42 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവാറ 2020 ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ; 13 പേര്‍ പ്രഥമസ്ഥാനം നേടി

പ്രെസ്റ്റന്‍ :ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് വിജയകരമായി മുന്നേറുന്നു . ഈ റൗണ്ടിലെ രണ്ടാമത്തെ  ആഴ്ചമത്സരത്തില്‍ പതിമൂന്ന്  കുട്ടികള്‍ പ്രഥമസ്ഥാനം നേടി . എയ്ജ് ഗ്രൂപ്പ് 8  10 ല്‍ നാല് കുട്ടികള്‍ പ്രഥമസ്ഥാനം നേടി  . എയ്ജ് ഗ്രൂപ്പ്  11 13 ല്‍ എട്ട്   കൂട്ടികള്‍ പ്രഥമസ്ഥാനം പങ്കുവച്ചപ്പോള്‍ 14 17 എയ്ജ് ഗ്രൂപ്പില്‍ കാരോള്‍ റോസ് സജി  പ്രഥമസ്ഥാനം നേടി . ഈ ശനിയാഴ്ചയിലെ   മത്സരങ്ങള്‍ കൂടി കഴിയുമ്പോള്‍ ഈ റൗണ്ട് മത്സരങ്ങള്‍ സമാപിക്കുകയും അതില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന എട്ട് കുട്ടികള്‍ വീതം  ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും.ഫൈനല്‍ മത്സരം ലൈവ് ആയിട്ട് , ഗവണ്മെന്റ് നല്‍കുന്ന നിര്‍ദ്ദേശ്ശങ്ങള്‍ക്കനുസരിച്ച്  പ്രത്യക വേദിയിലായിരിക്കും നടത്തുക.ഫൈനല്‍ മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും . ഈ റൗണ്ടിലെ മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബൈബിള്‍ പഠന ഭാഗങ്ങള്‍  മനസിലാക്കുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബൈബിള്‍ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിള്‍ ക്വിസ് പി .ആര്‍. ഓ  ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു . http://smegbbiblekalotsavam.com/?page_id=595 . ഈ ആഴ്ചയിലെ പ്രഥമസ്ഥാനം കരസ്ഥമാക്കിയവര്‍ :

 




കൂടുതല്‍വാര്‍ത്തകള്‍.