CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 17 Minutes 48 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്; 1242 സമ്പര്‍ക്കരോഗികള്‍, രോഗമുക്തി 1426 പേര്‍ക്ക്

105 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 62 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 36.

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നത്തെ ദിവസം അഞ്ച് മരണം സ്ഥിരീകരിച്ചു. 1426 പേര്‍ ഇന്ന് രോഗമുക്തി നേടി. 1242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 105 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 62 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 36.

കോവിഡ് ബാധിച്ച് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4.

കഴിഞ്ഞ 24 മണിക്കൂറിനകം 21,625 സാമ്പിളുകള്‍ പരിശോധിച്ചു. 1, 49,707 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,121 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം പേരെ 1456 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 10,27,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6700 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,39,543 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1505 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 523 ആയി.

 




കൂടുതല്‍വാര്‍ത്തകള്‍.