CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Seconds Ago
Breaking Now

ബംഗളൂരുവില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ വിദ്വേഷ കുറിപ്പിന്മേല്‍ സംഘര്‍ഷം ; രണ്ട് മരണം ; 110 ഓളം പേര്‍ അറസ്റ്റില്‍

സംഘര്‍ഷങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം.

ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക്. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു മത വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റിട്ടതാണ് പ്രശ്‌നമായത്. ജനക്കൂട്ടം എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബെംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം.

ബെംഗളൂരുവിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി സഹോദരിയുടെ മകന്‍ മതവിദ്വേഷം വളര്‍ത്തുന്ന വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്. രാത്രി 8 മണിയോടെ എംഎല്‍എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് കല്ലേറു നടത്തിയ അക്രമികള്‍ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു.സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി. ആക്രമണങ്ങളില്‍ നിരവധിപൊലീസുകാര്‍ക്കും അക്രമണങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.

ഡിജി ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷനും എംഎല്‍എയുടെ വീടും രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ആക്രമികള്‍ കത്തിച്ചു. കെജി ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലും ഭാരതി നഗര്‍, പുലികേശി നഗര്‍, ബന്‍സ്വാടി എന്നിവിടങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.