CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 38 Seconds Ago
Breaking Now

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ്‌ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്.

നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ്‌ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും. അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്.

കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു ജോ ബൈഡന്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുനുപിന്നാലെ ഏറ്റവും ഉയര്‍ന്നുകേട്ട പേരുകളിലൊന്നാണ് കമലയുടേത്. തുടര്‍ന്ന് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കാനായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബൈഡന്‍ പ്രതികരിച്ചു. ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെടുന്ന നാലാമത്തെ വനിതയാണ് കമല.

ഭരണമികവുകൊണ്ടും നേതൃപാടവം കൊണ്ടും സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവെന്നാണ് ബൈഡന്‍ കമലയെ വിശേഷിപ്പിച്ചത്. 1960 കളില്‍ തമിഴ്‌നാട്ടില്‍ നിന്നും അമേരിക്കയിലെത്തിയ  കാന്‍സര്‍ ഗവേഷക ശ്യാമളാ ഗോപാലിന്റെയും ജമേക്കന്‍ വംശജന്‍ ഡോണള്‍ ഹാരിസിന്റെയും മകളായ കമലാഹാരിസ് അഭിഭാഷക കൂടിയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.