CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 23 Seconds Ago
Breaking Now

യുകെയില്‍ നിന്ന് സമ്മാന പൊതികള്‍ എന്ന പേരില്‍ വാട്‌സ്ആപ് സന്ദേശം ; മറുപടി നല്‍കിയാല്‍ പണം നഷ്ടമാകും

വാട്‌സ്ആപ് വഴി സുഖ വിവരങ്ങള്‍ അന്വേഷിച്ച് ബന്ധം സ്ഥാപിച്ച ശേഷമാണ് സമ്മാനം അയക്കുന്നതായി അറിയിക്കുക.

കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാനെന്ന പേരില്‍ തട്ടിപ്പ് വീണ്ടും. മറ്റൊരു രാജ്യത്ത് നിന്ന് അയക്കുന്ന സമ്മാനം കൈപ്പറ്റാന്‍ നാട്ടില്‍ ഷിപ്പിങ് ചാര്‍ജ് വേണമെന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്. വാട്‌സ്ആപ് വഴി സുഖ വിവരങ്ങള്‍ അന്വേഷിച്ച് ബന്ധം സ്ഥാപിച്ച ശേഷമാണ് സമ്മാനം അയക്കുന്നതായി അറിയിക്കുക. അക്കൗണ്ടിലേക്ക് പണം അടയ്ക്കാന്‍ മടിച്ചാല്‍ സമ്മാനത്തിന്റെ പടം ഫോണിലേക്ക് അയക്കും.

കൊല്ലം സ്വദേശിയായ വ്യക്തിക്ക് തട്ടിപ്പ് സംഘത്തില്‍പ്പെട്ടയാളുടെ ആദ്യ വാട്‌സ്ആപ് സന്ദേശം ലഭിക്കുന്നത് ഈ മാസം 4നാണ്. യുകെ നമ്പറില്‍ നിന്ന് വാട്‌സ്ആപ് സന്ദേശം അയച്ച വ്യക്തി സ്വയം പരിചയപ്പെടുത്തിയത് സിസ്റ്റര്‍ ജെയിന്‍ എന്നാണ്. തുടര്‍ന്ന് ദിവസവും ഗുഡ്‌നൈറ്റ് സന്ദേശങ്ങള്‍ അയക്കും. കുടുംബ വിശേഷവും തിരക്കും. 8നാണ് ഇദ്ദേഹത്തിന്റെ കുടുംബത്തിനായി സമ്മാനം അയക്കുന്നതായി പറഞ്ഞത്. വിലാസവും ചോദിച്ച് വാങ്ങി.

യുകെയില്‍ നിന്ന് അയക്കുന്ന സമ്മാനങ്ങള്‍ക്ക് അവിടെ തന്നെ ഷിപ്പിങ് ചാര്‍ജ് കൊടുത്തിട്ടുണ്ടെന്നും പക്ഷെ നാട്ടിലെ ചാര്‍ജ് കൊടുത്താലെ സമ്മാനം കൈപ്പറ്റാനാകൂ എന്നും അറിയിച്ചു. മറുപടി അയക്കാതായപ്പോള്‍ ആഭരണവും വാച്ചും ഉള്‍പ്പെടെ സമ്മാന ചിത്രം അയച്ചൂ.2000 പൗണ്ടും അയച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. 10ന് സമ്മാനം നാട്ടിലെത്തുമെന്നും ഫോണ്‍ കൈയ്യില്‍ വയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കി. പിന്നീട് വാട്‌സ്ആപ് സന്ദേശം അയക്കുന്നത് നേഹ എന്ന പേരിലുള്ള സ്ത്രീയാണ്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സമ്മാനം എത്തിയിട്ടുണ്ടെന്നും കൈപ്പറ്റാന്‍ 35000 രൂപ അടയ്ക്കണമെന്നുമാണ് നിര്‍ദ്ദേശം.

പണമടയ്ക്കാന്‍ നിര്‍മല എന്നയാളുടെ പേരില്‍ മുംബൈ നരിമാന്‍ പോയിന്റിലെ രത്‌നാകര്‍ ബാങ്ക് ലിമിറ്റഡിലുള്ള അക്കൗണ്ട്. തട്ടിപ്പെന്ന് ബോധ്യമായതോടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതായതോടെ വോയ്‌സ് കോളുകളുടെ ബഹളമായി. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്ന് ബാങ്കുകളും പോലീസും മുന്നറിയിപ്പ് നല്‍കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.