CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 54 Seconds Ago
Breaking Now

സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 1097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

സംസ്ഥാനത്ത് 1212 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 880 രോഗമുക്തര്‍. 1097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദ്ദീന്‍ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50) എറണാകുളം അയ്യമ്പുഴയിലെ മറിയംകുട്ടി (77) കോട്ടയം കാരാപ്പുഴ സ്വദേശി ടി കെ വാസപ്പന്‍ (89), കാസര്‍കോട് സ്വദേശി ആദംകുഞ്ഞി (65) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം മരിച്ച അജിതനും (55) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം 266, മലപ്പുറം 261, കോഴിക്കോട് 93, കാസര്‍കോട് 68, ആലപ്പുഴ 118, പാലക്കാട് 81, എറണാകുളം 121, തൃശ്ശൂര്‍ 19, കണ്ണൂര്‍ 31, കൊല്ലം 5, കോട്ടയം 76, പത്തനംതിട്ട 19, വയനാട് 12, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്‍.

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ 7 മുതല്‍ വൈകുന്നേരം 3വരെ പ്രവര്‍ത്തിക്കാം. ആലുവ ക്ലസ്റ്ററില്‍ കോവിഡ് വ്യാപനം കുറയുകയാണ്. പശ്ചിമ കൊച്ചിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ചെല്ലാനത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.