CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 5 Minutes 23 Seconds Ago
Breaking Now

നിബന്ധനകളോടെ എച്ച് 1 ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക

എച്ച്1 ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍മാനേജര്‍മാര്‍ എന്നിവര്‍ക്കും ജോലിയില്‍ തിരികെ വരാം.

സാധുവായ എച്ച് 1 ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരും മുമ്പുണ്ടായിരുന്ന ജോലികലില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരിച്ചുവരാന്‍ അനുമതിയുള്ളൂവെന്ന നിബന്ധന പ്രകാരമാണ് പുതിയ ഇളവ്. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയേയും കുട്ടികളേയും കൂടെ കൊണ്ടുവരാന്‍ അനുവാദം നല്‍കുമെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി അറിയിച്ചിരിക്കുന്നത്.

മുമ്പുണ്ടായിരുന്ന അതേ സ്ഥാപനത്തില്‍ അതേ തൊഴില്‍ ദാതാവിന്റെ കീഴില്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലിയിലേക്ക് തിരിച്ചു പ്രവേശിക്കാനായി മാത്രമേ മടങ്ങിവരാന്‍ സാധിക്കുവെന്ന് അധികൃതര്‍ പറഞ്ഞു.

എച്ച്1 ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍മാനേജര്‍മാര്‍ എന്നിവര്‍ക്കും ജോലിയില്‍ തിരികെ വരാം. 




കൂടുതല്‍വാര്‍ത്തകള്‍.