CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 59 Minutes 26 Seconds Ago
Breaking Now

നിയന്ത്രണങ്ങള്‍ ശക്തമാക്കി ഇന്ത്യ ; അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചൈനയും

അതിര്‍ത്തിയിലെ നില സങ്കീര്‍ണമാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നു

ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘര്‍ഷം ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് എംബസി

അതിര്‍ത്തിയിലെ നില സങ്കീര്‍ണമാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നു. ഒപ്പം അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കുന്നതിനും ആരോഗ്യപരമായ നയതന്ത്ര ബന്ധത്തിനും അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് എംബസി വക്താവിന്റെ ട്വീറ്റല്‍ പറയുന്നു.

പാംഗോങ് തടാകം, ഡെസ്പാങ് എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നിടത്തോളം സംഘര്‍ഷം നീണ്ടു നിന്നേക്കുമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട്. കൂടുതല്‍ കാലം സൈനീക സന്നാഹം ഇവിടെ തുടരേണ്ടിവരുമെന്ന നിലപാടിലാണ് ഇന്ത്യ. ഇതിനിടയിലാണ് പ്രതികരണവുമായി ചൈനയും രംഗത്തു വന്നത്.




കൂടുതല്‍വാര്‍ത്തകള്‍.