CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 18 Minutes 8 Seconds Ago
Breaking Now

പാക്കിസ്ഥാനി ഡോക്ടറെ പ്രണയിച്ച ഡയാന പാക്കിസ്ഥാനിലേക്ക് താമസം മാറ്റാന്‍ ആലോചിച്ചിരുന്നു ; ഡോക്യുമെന്ററി വീണ്ടും ചര്‍ച്ചയാകുന്നു

ഈ ബന്ധം തകര്‍ന്ന ശേഷമാണ് ഡയാന ഫ്രാന്‍സിലേക്ക് പോയത്.

ഹാരിയുടേയും മേഗന്റെയും ജീവിത കഥ പുസ്തകമായതിന് പിന്നാലെ ചര്‍ച്ചയാകുകയാണ് ' ഡയാന ,ഹെര്‍ ലാസ്റ്റ് സമ്മര്‍' എന്ന ഡോക്യുമെന്ററി. ഈവ് പൊളാര്‍ഡ് വെളിപ്പെടുത്തുന്നത് പാക് മുന്‍ക്രിക്കറ്റ് താരവും നിലവിലെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ഭാര്യ ജെമീന ഗോള്‍ഡ് സ്മിത്തുമായി ഡയാന വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നാണ്. 1995 ല്‍ ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ച ജമീമ 2004 വരെ ലാഹോറിലായിരുന്നു താമസിച്ചിരുന്നത്. വിവാഹ മോചനം നേടിയ ജെമീന പിന്നീട് ലണ്ടനില്‍ തിരിച്ചെത്തി. 

ഈവ് പോളാര്‍ഡിന്റെ വാക്കുകള്‍ '' മുന്‍ വെയില്‍സ് രാജകുമാരി ഒരു പാക്കിസ്ഥാനി ഡോക്ടറെ വിവാഹം കഴിച്ച് പാക്കിസ്ഥാനില്‍ സ്ഥിര താമസമാക്കും എന്ന കാര്യം നമ്മള്‍ ആരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇത് ഒരു സത്യമാണ്. ജമീനയെ പോലെ തനിക്കും പാക്കിസ്ഥാനില്‍ കഴിയാനാകുമോ എന്ന് അന്വേഷിച്ചിരുന്നത്രെ..

97ല്‍ ജമീനയ്‌ക്കൊപ്പം ജമീനയുടെ പിതാവിന്റെ സ്വകാര്യ ജെറ്റില്‍ ഇരുവരും ലാഹോറിലേക്ക് പോയിരുന്നതായി ഈവ വെളിപ്പെടുത്തുന്നു. അവിടെയെത്തിയ ഡയാന ഹസ്‌നത് ഖാന്റെ മാതാപിതാക്കളെ കണ്ടു. ബന്ധം രഹസ്യമായി സൂക്ഷിക്കാനാഗ്രഹിച്ച ഡോക്ടര്‍ ഇതില്‍ അസ്വസ്ഥനായിരുന്നു. കൊട്ടാരത്തിലെ പാചകക്കാരനായ പോള്‍ ബറെലിന് ഇക്കാര്യം അറിയാമായിരുന്നു. ഇയാള്‍ എല്ലാ സെക്യൂരിറ്റികളെയും മറികടന്ന് കൊട്ടാരത്തിലേക്ക് ഹസ്‌നത് ഖാനെ എത്തിക്കുകയും തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നു.

ഡയാനയ്ക്ക് പാക്കിസ്ഥാനി ഹൃദ്രോഗ വിദഗ്ധനുമായി പ്രണയമുണ്ടായിരുന്നതായി ഡയാനയുമായി അടുപ്പമുണ്ടായിരുന്ന ബിബിസി കറസ്‌പോണ്ടന്റ് പറയുന്നു. പിന്നീട് ഡോക്ടര്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. ഈ ബന്ധം തകര്‍ന്ന ശേഷമാണ് ഡയാന ഫ്രാന്‍സിലേക്ക് പോയത്. ഹരോഡ്‌സ് ഉടമ മുഹമ്മദ് അല്# ഫയദിനും പുത്രന്‍ ഡോഡി ഫയദിനുമൊപ്പം സമയം ചിലവഴിച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് കാറപകടത്തില്‍ ഡയാനക്കൊപ്പം ഡോഡിയും മരിച്ചത്.

പാപ്പരാസികളെ കൊണ്ട് ചിത്രങ്ങളെടുക്കാന്‍ ഡയാന സമ്മതിച്ചിരുന്നുവെന്നും ഇവ ഹസ്‌നതിനെ കാണിച്ചോ എന്നു ചോദിക്കാറുണ്ടായിരുന്നുവെന്നും പോള്‍ പറഞ്ഞു.ഡോഡിയെ പോലുള്ള ഒരാളുമായി ഡയാന അടുത്തതില്‍ ഹസ്‌നത് ഖാന് ദേഷ്യമുണ്ടായിരുന്നുവെന്ന് പോള്‍ പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.