CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 37 Minutes 12 Seconds Ago
Breaking Now

ഓണാഘോഷത്തിന്റെ ആരവങ്ങളുടെ വിളംബരം മുഴക്കി പൂരാട നാളില്‍ സ്‌പെഷ്യല്‍ ലൈവ് ഷോയുമായി വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ നിന്നും പൂജ മധുമോഹന്‍, ആതിര മധുമോഹന്‍ സഹോദരിമാര്‍ ;'Let's Break It Together' ന്റെ അനുഗ്രഹീത സംഗീത വേദിയില്‍ മാരിവില്ലിന്റെ നിറചാരുത ചാര്‍ത്താന്‍ നാളെ വൈകീട്ടെത്തുന്നു

'Let's Break It Together' ന്റെ അനുഗ്രഹീത സംഗീത വേദിയില്‍ ഓണാഘോഷങ്ങളുടെ അരവമുണര്‍ത്തി പൂരാടം നാളില്‍ മാരിവില്ലിന്റെ നിറചാരുത ചാര്‍ത്താന്‍  വെയില്‍സിലെ ന്യൂ പോര്‍ട്ടില്‍ നിന്നും പൂജ മധുമോഹന്‍, ആതിര മധുമോഹന്‍ സഹോദരിമാര്‍ നാളെ 29/08/2020, ശനി 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നു.....

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ആഗസ്റ്റ് 29, ശനി 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ നിന്നുള്ള പൂജ മധുമോഹന്‍, ആതിര മധുമോഹന്‍ എന്നീ സഹോദരിമാരാണ്. 

 ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ 'Let's Break It Together' ല്‍ അവസാന ആഴ്ചയായ 'സൂപ്പര്‍ വീക്ക് ' ലെ മൂന്നാമത്തെ ലൈവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന പൂജ മധുമോഹന്‍ വെസ്റ്റേണ്‍ വയലിനിലും കര്‍ണാട്ടിക് വയലിനിലും പെര്‍ഫോം ചെയ്യുമ്പോള്‍ ഒരു നര്‍ത്തകി കൂടിയായ സഹോദരി ആതിര ശ്രുതി മധുരമായി ഗാനങ്ങള്‍ ആലപിക്കുന്നു.

വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ നിന്നുള്ള മധുമോഹന്‍ ഗോപാലന്റേയും പ്രശസ്ത ഇന്‍ഡ്യന്‍ ക്‌ളാസ്സിക്കല്‍ ഡാന്‍സറും  'ജിഷ സംഗീത് നൃത്യകല അക്കാദമി' സ്ഥാപകയുമായ ജിഷ മധുമോഹന്റേയും മകളാണ് പൂജ. 5 വയസ്സ് മുതല്‍ അമ്മയില്‍ നിന്നും സംഗീതം, നൃത്തം എന്നിവ പഠിക്കാന്‍ തുടങ്ങിയ പൂജ വെസ്റ്റേണ്‍ വയലിനില്‍ ഗ്രേഡ് 8 പൂര്‍ത്തിയാക്കി കഴിഞ്ഞു. ലണ്ടനിലെ ഗുരു ജലധരന്‍ മാസ്റ്ററില്‍ നിന്നും കര്‍ണാട്ടിക് വയലിന്‍ പരിശീലിക്കുന്ന പൂജ ഇതിനോടകം ഗ്രേഡ് 6 പൂര്‍ത്തിയാക്കി പഠനം തുടരുന്നു. കര്‍ണാടക സംഗീതത്തില്‍ ഡിപ്‌ളോമ കരസ്ഥമാക്കിയിട്ടുള്ള പൂജ യുക്മ കലാമേളകള്‍ ഉള്‍പ്പടെ വളരെയധികം വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഓറിയന്റല്‍ ഫൈന്‍ ആര്‍ട്‌സ് അക്കാഡമി ലണ്ടനില്‍ (OFAAL) നിന്നും 'കലാജ്യോതി' അവാര്‍ഡ് നേടിയ ഈ 18 വയസ്സ്‌കാരി യുക്മ റീജിയണല്‍ കലാമേളയില്‍ സോളോ സോങ് വിന്നറായിരുന്നു. ഗുരു കൂടിയായ അമ്മയുടെ ശിക്ഷണത്തില്‍ ഭരതനാട്യം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ നൃത്തങ്ങള്‍ അഭ്യസിച്ചിട്ടുള്ള പൂജ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കണ്‍ടസ്റ്റില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു. 

2018 ലെ GCSE പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന ഗ്രേഡ് 9 (എ സ്റ്റാര്‍) നേടിയ പൂജ ഈ വര്‍ഷത്തെ എ ലെവല്‍ പരീക്ഷയില്‍ അഞ്ച് വിഷയങ്ങള്‍ക്ക് 'എ സ്റ്റാര്‍ ' എന്ന സ്വപ്നതുല്യമായ   വിജയം കരസ്ഥമാക്കി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന് പഠനം തുടങ്ങാനൊരുങ്ങുകയാണ്.

സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തിളങ്ങുന്ന ആതിരയെന്ന കൊച്ച് മിടുക്കി പൂജയുടെ ഇളയ സഹോദരിയാണ്. ഗുരു കൂടിയായ അമ്മ ജിഷയില്‍ നിന്നും അഞ്ചാമത്തെ വയസ്സ് മുതല്‍ ഇന്‍ഡ്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സും സംഗീതവും പഠിച്ച് തുടങ്ങിയ ആതിര ഇതിനോടകം ഭരതനാട്യം ഗ്രേഡ് 5 കരസ്ഥമാക്കി കഴിഞ്ഞു. മത്സര വേദികള്‍ ഉള്‍പ്പടെ നിരവധി വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള ആതിര ഒട്ടേറെ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2019 ല്‍ മാഞ്ചസ്റ്ററില്‍ നടന്ന സ്റ്റേജ് ഷോയില്‍ മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ K.S. ചിത്രയോടൊപ്പം വേദി പങ്കിടുവാന്‍ ഭാഗ്യം ലഭിച്ച ഈ അനുഗ്രഹീത ഗായിക കര്‍ണാട്ടിക് മ്യൂസിക്, പിയാനോ, വെസ്റ്റേണ്‍ വയലിന്‍ എന്നിവയിലും പരിശീലനം തുടരുന്നു. പത്താമത്തെ വയസ്സില്‍ കര്‍ണാട്ടിക് മ്യൂസിക് ഗ്രേഡ് 7 കരസ്ഥമാക്കുകയെന്ന അപൂര്‍വ്വ നേട്ടത്തിനും ഉടമയാണ് ഈ കൊച്ച് ഗായിക. ന്യൂപോര്‍ട്ടിലെ റൂഷ്‌മോണ്‍ട് സ്‌കൂളില്‍ ഇയര്‍ 7 ല്‍ പഠിക്കാനൊരുങ്ങുകയാണ് ഈ 11 വയസ്സ്‌കാരി. ന്യൂപോര്‍ട്ട് മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.

 

സാന്ദ്ര സംഗീതത്തിന്റെ മനോഹര മുഹൂര്‍ത്തങ്ങളൊരുക്കാന്‍ സംഗീതാസ്വാദകര്‍ക്ക് മുമ്പില്‍ എത്തുന്ന സഹോദരങ്ങള്‍ പൂജ മധുമോഹന്‍, ആതിര മധുമോഹന്‍ എന്നീ കൌമാര പ്രതിഭകള്‍ക്ക് പിന്തുണയേകാന്‍ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്‌കാരിക വേദിയുടെ  'Let's Break It Together' ല്‍ 29/08/2020,   ശനി 5 P M ന് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

വ്ത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കി വരുന്നു. 

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ  കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.