CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 1 Seconds Ago
Breaking Now

മലയാളികള്‍ എവിടെയായാലും ഓണം 'പൊന്നോണം' തന്നെ; ഹൃദയം നിറയ്ക്കുന്ന ഓണസ്മരണകളുടെ ഗാനവും, വീഡിയോയുമായി നടാനിയ ജേക്കബും സംഘവും

നടാനിയ ജേക്കബ് മനോഹരമായി ഗാനം ആലപിച്ച് നമ്മെ ഓണനാളിലേക്ക് വരവേല്‍ക്കുകയാണ്.

ഓണമെന്നാല്‍ മലയാളികള്‍ക്ക് അത് വെറും ആഘോഷമല്ല, ലോകത്തിന്റെ ഏത് മൂലയിലും മലയാളി ഓണം കൊണ്ടാടും. നാടിന്റെ നന്മയുടേയും കരുതലിന്റെയും ഓര്‍മ്മകള്‍ പേറുന്ന പ്രവാസികള്‍ ആ ആഘോഷത്തിന് മുടക്കം വരുത്താറില്ല. കോവിഡ് പ്രതിസന്ധി ലോകത്തിന്റെ എല്ലാ ഭാഗത്തും സാധാരണ ജീവിതത്തെ സാരമായി ബാധിച്ചതോടെ ആഘോഷങ്ങള്‍ പലതും ഒഴിവായെങ്കിലും ഓണത്തെ ഈവിധം കൈവിട്ടുകളയാന്‍ ആരും തയ്യാറല്ല.

പ്രത്യേകിച്ച് ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്നാലും മഹാബലി തമ്പുരാന്‍ മലയാളികളെ നേരില്‍ കാണാന്‍ വന്നണയുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുന്ന ആഘോഷത്തിന് ഈ കൊവിഡ് കാലത്ത് പ്രസക്തി ഏറുകയാണ്. ഈ അവസരത്തിലാണ് യുകെയില്‍ കുടിയേറിയ മലയാളികളുടെ മൂന്നാം തലമുറയിലെ പ്രതിനിധിയായ നടാനിയ ജേക്കബ് ഓണത്തിന്റെ സന്ദേശം ഓര്‍മ്മിപ്പിക്കുന്ന ഗാനവുമായി എത്തുന്നത്. 

പുതുതലമുറയിലെ കുരുന്നുകള്‍ ഇത്രമാത്രം ഓണത്തെ  ആഘോഷിക്കുമ്പോള്‍ മലയാളികള്‍ക്ക് ഇതെത്ര പ്രിയപ്പെട്ടതാണെന്ന് തിരിച്ചറിയാവുന്നതേയുള്ളൂ. പൂക്കള്‍ പറിക്കാനും ഊഞ്ഞാലാടാനും കുടുംബമായി ഒത്തുകൂടാനും, പുതിയ ഓണക്കോടി അണിയാനും ഓണത്തിനായി കാത്തിരിക്കുന്നവരാണ് കുട്ടികള്‍. ആ ആഘോഷത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ. നടാനിയ ജേക്കബ് മനോഹരമായി ഗാനം ആലപിച്ച് നമ്മെ ഓണനാളിലേക്ക് വരവേല്‍ക്കുകയാണ്. ഈ നാട്ടുകാരായ സുഹൃത്തുക്കളെയും തന്റെ വീഡിയോയുടെ ഭാഗമാക്കി മാറ്റി വ്യത്യസ്തമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വേബ്രിഡ്ജില്‍ താമസിക്കുന്ന നോര്‍ഡി ജേക്കബിന്റെയും മെലാനി ജേക്കബിന്റെയും മകളാണ് നടാനിയ 7ല്‍ പഠിക്കുകയാണ്. ടൂട്ടേഴ്‌സ് വാലി എംജി മ്യൂസിക്കിന്റെ അമരക്കാരനില്‍ ഒരാളാണ് നോര്‍ഡി ജേക്കബ്.

 




കൂടുതല്‍വാര്‍ത്തകള്‍.