CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 47 Seconds Ago
Breaking Now

നിയമപോരാട്ട വിജയത്തിന് ഒരാണ്ട്; ആഗസ്റ്റ് 30 യുക്മ വിക്ടറി ഡേ

ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിലെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 മാറിയിട്ട് ഒരാണ്ട് പൂര്‍ത്തിയാവുന്നു. 2019 മാര്‍ച്ച് 9ന് ദേശീയ ഭരണസമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മനോജ് കുമാര്‍  പിള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണസമിതിയെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണം എന്ന ആവശ്യം ഉന്നയിച്ച് യുക്മയുടെ മുന്‍ഭാരവാഹിയും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന വ്യക്തി ബ്രിട്ടണിലെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു വാദം കേട്ട് വിധി പ്രസ്താവിച്ചത്. ആഗസ്റ്റ് 31ന് യുക്മയുടെ ഏറ്റവും വലിയ ജനപങ്കാളിത്തം ഉള്‍പ്പെടുന്ന വള്ളം കളിയും മെഗാതിരുവാതിരയും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ പങ്കാളികളാവുന്ന വലിയ പരിപാടി    

നടക്കുന്നതിന് തൊട്ട് തലേദിവസം നടന്നിരുന്ന കേസ് ഭരണസമിതിയ്ക്ക് നല്‍കിയിരുന്ന സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. 

കേസ് പരിഗണിച്ച ഹൈക്കോടതി യുക്മ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷം അന്യായക്കാര്‍ ഉന്നയിച്ച വാദം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഈ ഭരണസമിതിയിയെ വിലക്കുന്നത് സംഘടനയെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാവും എന്ന വിലയിരുത്തല്‍ നടത്തി കേസ് തള്ളിക്കളയുകയും കോടതി ചെലവ് ഉള്‍പ്പെടെ യുക്മയ്ക്ക് നല്‍കുന്നതിന് ഉത്തരവാകുകയും ചെയ്തു. തുടര്‍ന്ന് ഈ കേസ് സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ കഴിഞ്ഞ യുക്മ അര്‍ദ്ധവാര്‍ഷിക പൊതുയോഗത്തില്‍, കേസ് നടത്തിപ്പിനായി യുക്മ നേതൃത്വം ചുമതലപ്പെടുത്തിയിരുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ വിശദീകരിച്ചു. കേസ് സംഘടനയുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തിയിരുന്നുവെങ്കിലും ഭരണഘടന പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ഗുണം ചെയ്യുകയാണുണ്ടായത്. 

25/7/2020 ന് കൂടിയ യുക്മ ദേശീയ എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് 2020 മുതല്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് 30ന്  'യുക്മ വിക്ടറി ഡേ' ആയി ആഘോഷിക്കുന്നതിനുള്ള തീരുമാനമെടുത്തത്. ട്രഷറര്‍ അനീഷ് ജോണ്‍ പേര് നിര്‍ദ്ദേശിക്കുകയും ദേശീയ ഭാരവാഹികളായ ടിറ്റോ തോമസ്, സാജന്‍ സത്യന്‍ എന്നിവര്‍ പിന്താങ്ങുകയും ചെയ്തു. കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പ്രത്യേക ആഘോഷങ്ങള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ലെന്ന്  ദേശീയ ജനറല്‍ സെക്രട്ടറി  അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു. 

 

Sajish Tom

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.