CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 48 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 12 ന്.അതിജീവനത്തിന്റെ കരുത്തേകാന്‍ അനുഗ്രഹ ശുശ്രൂഷയുമായി സെഹിയോന്‍ യുകെ . കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 12 ന്  നടക്കും.   യേശുവില്‍ ഐക്യപ്പെട്ട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുകയെന്ന സന്ദേശമേകികൊണ്ട് ,  ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍  റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ , അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകന്‍  റവ.ഫാ.ജോയ് ചെമ്പകശ്ശേരില്‍  ,  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുടെ മുഴുവന്‍സമയ ശുശ്രൂഷകനും യുകെ കോ ഓര്‍ഡിനേറ്ററുമായ   ബ്രദര്‍ സാജു വര്‍ഗീസ് , കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇംഗ്ലണ്ടിന്റെ നേതൃത്വവും , യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവര്‍ത്തകയുമായ  മരിയ ഹീത്ത്  എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .1 മണിമുതല്‍ 4 വരെ ഇംഗ്ലീഷ്  കണ്‍വെന്‍ഷനും  നടക്കും .4 മണി മുതല്‍ 6 വരെ കുട്ടികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നേതൃത്വം നല്‍കും  .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,  വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന   രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

 ജോണ്‍സണ്‍ ?+44 7506 810177?

അനീഷ് 07760 254700

 ബിജുമോന്‍ മാത്യു 07515 368239

 




കൂടുതല്‍വാര്‍ത്തകള്‍.