CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 4 Minutes 53 Seconds Ago
Breaking Now

ലോക്ക്ഡൗണില്‍ വീടുവൃത്തിയാക്കിയ ആള്‍ക്ക് കോളടിച്ചു; ഗാരേജില്‍ നിന്ന് കണ്ടുകിട്ടിയ ചായക്കോപ്പ ലേലത്തിന്; വില കേട്ട് ഞെട്ടരുത്!

ഇംഗ്ലണ്ടിലെ ഒരു ഭാഗ്യവാനാണ് ലോക്ക്ഡൗണിന് ഇടയില്‍ ഗാരേജ് വൃത്തിയാക്കാന്‍ തോന്നിയത്.

കൊറോണാവൈറസും, ലോക്ക്ഡൗണും എല്ലാം കാരണം ആളുകള്‍ക്ക് ഇപ്പോള്‍ ഒരുപാട് സമയമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ ലോക്ക്ഡൗണും, ക്വാറന്റൈനും എങ്ങിനെ ആസ്വാദ്യകരമാക്കാം എന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. വീട് വൃത്തിയാക്കുന്നത് മുതല്‍ പാചക പരീക്ഷണം വരെ സജീവമായി അരങ്ങേറുന്നുണ്ട്. ഇത്തരമൊരു വൃത്തിയാക്കലിന് ഇടയില്‍ കൈയില്‍ തടഞ്ഞ ചായക്കോപ്പയാണ് ഒരാളുടെ ജീവിതം മാറ്റിമറിച്ചിരിക്കുന്നത്. 

ഇംഗ്ലണ്ടിലെ ഒരു ഭാഗ്യവാനാണ് ലോക്ക്ഡൗണിന് ഇടയില്‍ ഗാരേജ് വൃത്തിയാക്കാന്‍ തോന്നിയത്. ഏതാനും ബോക്‌സുകള്‍ ഒഴിവാക്കാന്‍ എടുത്തപ്പോഴാണ് ഒരു ചായക്കോപ്പ കൈയില്‍ തടഞ്ഞത്. നിസ്സാരമെന്ന് തോന്നിയ ആ സംഗതി അപൂര്‍വ്വമായ ചൈനീസ് വൈന്‍ ജഗ്ഗായിരുന്നുവെന്ന് ഹാന്‍സണ്‍സ് ഓക്ഷനേഴ്‌സ് പറയുന്നു. കോപ്പയുടെ ചരിത്രം കൂടെ ഉള്‍പ്പെടുത്തിയാണ് ഇത് ലേലത്തിന് വെച്ചിരിക്കുന്നത്. 1 ലക്ഷം പൗണ്ട്, ഏകദേശം 95 ലക്ഷം രൂപ ഇതിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 

ദീര്‍ഘചതുര രൂപത്തിലുള്ള കോപ്പ നീല നിറത്തിലുള്ളതാണ്. ഇവയില്‍ പൂക്കളുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. 'കുടുംബത്തിന്റെ ഭാഗമായിരുന്ന ചായക്കോപ്പ അമ്മ ക്യാബിനറ്റില്‍ സൂക്ഷിച്ചിരുന്നു. ചൈനയില്‍ നിന്ന് രണ്ടാം ലോക മഹായുദ്ധ കാലത്ത് മുത്തശ്ശനാണ് ഇത് ഇംഗ്ലണ്ടില്‍ എത്തിച്ചത്', ഭാഗ്യവാന്‍ വിവരിക്കുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ഗാരേജ് തെരഞ്ഞപ്പോഴാണ് ഇത് വീണ്ടും കൈയില്‍ തടഞ്ഞത്. 

ഇന്റര്‍നെറ്റില്‍ ഇതേക്കുറിച്ച് തെരഞ്ഞപ്പോഴാണ് കൈയില്‍ കിട്ടിയത് ചെറിയ സംഗതിയല്ലെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്. ഇതോടെ നേരെ ഹാന്‍സണ്‍സിന് മുന്നില്‍ എത്തുകയായിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.