CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 8 Seconds Ago
Breaking Now

ഇക്കുറിയും വിജയിക്കും; മൂന്നാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രവചിച്ച് ട്രംപ്; ഭരണഘടനാ അതിരുകള്‍ ലംഘിക്കുമെന്ന ആശങ്കയുമായി വിദഗ്ധര്‍

രണ്ട് തവണില്‍ കൂടുതല്‍ ഓഫീസില്‍ ഇരിക്കണമെന്ന ആഗ്രഹം മുന്‍പും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്

വൈറ്റ് ഹൗസില്‍ മൂന്നാം തവണയും എത്തിച്ചേരാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിന് തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് 2024 തെരഞ്ഞെടുപ്പിലും പ്രസിഡന്റ് സ്ഥാനത്തേക്ക് പോരാടുമെന്ന് നെവാഡ മിന്റെനില്‍ നടന്ന പ്രചരണ പരിപാടിയില്‍ ട്രംപ് ഞെട്ടിച്ചത്. 

'52 ദിവസത്തിന് ശേഷം നമ്മള്‍ നെവാഡയില്‍ വിജയിക്കും. നാല് വര്‍ഷം കൂടി വിജയിച്ച് നമ്മള്‍ വൈറ്റ് ഹൗസിലേക്കും എത്തും. അതിന് ശേഷം നമുക്ക് വിലപേശാം. നമ്മളെ പരിഗണിക്കുന്ന രീതി അനുസരിച്ച് വീണ്ടുമൊരു നാല് വര്‍ഷത്തിനുള്ള അവകാശമുണ്ട്', പ്രചരണത്തില്‍ പങ്കെടുത്ത നൂറുകണക്കിന് അണികളോട് ട്രംപ് പറഞ്ഞു. മാസ്‌ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയാണ് മിക്കവരും ചടങ്ങില്‍ പങ്കെടുത്തത്. 

രണ്ട് തവണില്‍ കൂടുതല്‍ ഓഫീസില്‍ ഇരിക്കണമെന്ന ആഗ്രഹം മുന്‍പും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വാക്കുകള്‍ വെറും തമാശയല്ലെന്നാണ് ചില വിമര്‍ശകര്‍ ഭയക്കുന്നത്. ഭരണഘടനാ അതിര്‍വരമ്പുകള്‍ ലംഘിച്ച് ഇത് നടപ്പാക്കാന്‍ ട്രംപ് ശ്രമിക്കുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കഴിഞ്ഞ മാസം വിസ്‌കോസിനില്‍ നടന്ന റാലിയിലും ഈ ആവശ്യം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. പ്രചരണങ്ങളില്‍ ചാരപ്പണി നടത്തിയത് മൂലം ആ നാല് വര്‍ഷം തിരികെ വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. 

ചൈനയില്‍ പ്രസിഡന്റ് സീ ജിന്‍പിംഗ് ജീവിതകാലം മുഴുവന്‍ പ്രസിഡന്റാകുന്നതിന് വേണ്ടി ഭരണഘടന പൊളിച്ചെഴുതിയിരുന്നു. ഇത് മഹത്തായ കാര്യമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ ചൈനീസ് പ്രസിഡന്റിനെ പ്രശംസിച്ചതിന് പഴികേട്ടതോടെ രണ്ട് തവണ പരിധി നല്ലതാണെന്ന് ട്രംപ് നിലപാട് മാറ്റിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.