CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 36 Seconds Ago
Breaking Now

കാലാവസ്ഥാ മാറ്റം അധികം വൈകാതെ തണുക്കും; ശാസ്ത്രജ്ഞരുടെ നിലപാടുകളെ ചോദ്യം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയെ നേരിടുന്ന സ്റ്റേറ്റില്‍ യുഎസ് പ്രസിഡന്റ് സന്ദര്‍ശനം നടത്തി

കാലാവസ്ഥാ വ്യതിയാനം ഉടന്‍ തന്നെ തണുക്കുമെന്ന് പ്രവചിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശാസ്ത്രജ്ഞരുടെ നിലപാടുകളില്‍ സംശയങ്ങള്‍ ഉന്നയിക്കാനും അദ്ദേഹം മറന്നില്ല. കാലിഫോര്‍ണിയ നാച്വറല്‍ റിസോഴ്‌സസ് സെക്രട്ടറി വേഡ് ക്രോഫൂട്ടിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ട്രംപ് ഈ അമ്പരപ്പിക്കുന്ന പ്രവചനം നടത്തിയത്. 

'കാലാവസ്ഥയിലെ മാറ്റങ്ങള്‍ അംഗീകരിക്കുന്നതിനായി താങ്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു, ഇത് നമ്മുടെ കാടുകള്‍ക്ക് എത്ര പ്രാധാന്യമാണെന്നും തിരിച്ചറിയണം. ശാസ്ത്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ശാസ്ത്രമാണ് ഇക്കാര്യത്തില്‍ പ്രധാനം. തല മണ്ണില്‍ കുഴിച്ചിട്ട് ശാസ്ത്രത്തെ മറന്ന് വെറുതെ പച്ചപ്പ് പിടിപ്പിക്കുന്നതിലാണ് കാര്യമെന്ന് ചിന്തിച്ചാല്‍ കാലിഫോര്‍ണിയക്കാരെ സംരക്ഷിക്കുന്നതില്‍ നമ്മള്‍ വിജയിക്കില്ല', ക്രോഫൂട്ട് വ്യക്തമാക്കി. 

യുഎസ് പ്രസിഡന്റിന്റെ വാക്കുകള്‍ ശാസ്ത്രം അംഗീകരിക്കുന്നതാകട്ടെയെന്നും ക്രോഫൂട്ട് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശാസ്ത്രത്തിന് ഒരുപാട് കാര്യങ്ങളൊന്നും അറിവില്ലെന്നാണ് താന്‍ കരുതുന്നതെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. കാലിഫോര്‍ണിയയിലും, ഒറിഗോണിലും കാട്ടുതീ പടര്‍ന്നത് ഫോറസ്റ്റ് മാനേജ്‌മെന്റിലെ പ്രശ്‌നങ്ങള്‍ മൂലമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. 

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയെ നേരിടുന്ന സ്റ്റേറ്റില്‍ യുഎസ് പ്രസിഡന്റ് സന്ദര്‍ശനം നടത്തി. നിരവധി പേരെ രക്ഷപ്പെടുത്തിയ കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. 




കൂടുതല്‍വാര്‍ത്തകള്‍.